ടി.വി. പൊളിച്ച ഗ്ലാസ് വേസ്റ്റുകൾ റോഡോരത്ത് തള്ളിയ നിലയിൽ ; ആരോഗ്യ ഭീഷണിയിൽ പരിസരവാസികൾ


പരപ്പനങ്ങാടി : ഗ്ലാസ് വേസ്റ്റുകൾ റോഡോരത്ത് തള്ളിയ നിലയിൽ.
പാലത്തിങ്ങൽ കൊട്ടന്തല പള്ളിക്ക് സമീപമാണ് റോഡോരത്ത് വൻതോതിൽ ഗ്ലാസ് പൊട്ടുകൾ തള്ളിയത്.
ടി.വി. പൊളിച്ച ഗ്ലാസുകളും മറ്റുമാലിന്യങ്ങളുമാണ് മൂന്ന് ലോഡുകളിലായി ലോറിയിൽ കൊണ്ടുവന്ന് തള്ളിട്ടുള്ളത്.
വളാഞ്ചേരിക്കടുത്ത ടി വി പൊളിച്ചു കയറ്റി അയക്കുന്ന ഒരു സ്ഥാപനത്തിൽ നിന്നുള്ള ഗ്ലാസ് വേസ്റ്റുകളാണ് ഇതെന്നാണ് അറിയുന്നത്.
പരിസരവാസികളുടെ പരാതിയെ തുടർന്ന് നഗരസഭാ ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.
മെർക്കുറിയും ലിഥിയവും അടങ്ങിയ ടി.വി. പൊളിച്ച ഗ്ലാസ് മാലിന്യമാണിത്. മഴപെയ്താൽ ഏറെ ആരോഗ്യഭീഷണിയുണ്ടാകും
വെള്ളം കെട്ടിനിൽക്കുന്ന താഴ്ന്ന പ്രദേശമായതിനാൽ പ്രദേശത്തെ കിണറുകളിലും വിഷാംശം കലരുമെന്ന ഭീഷണിയുമുണ്ട്.
മാലിന്യം ഉടൻ നീക്കം ചെയ്യാൻ സ്ഥലയുടമക്ക് നോട്ടീസ് നൽകുമെന്ന് ക്ളീൻ സിറ്റി മാനേജർ ജയചന്ദ്രൻ, ജെ.എച്ച്. ഐമാരായ ശ്രീജി, റാഷിദ് എന്നിവർ പറഞ്ഞു.