അരിയല്ലൂർ എം.വി.എച്ച്.എസ്. സ്കൂളിന് മുൻവശം സൈക്കിളിൽ വാഹനമിടിച്ച് സ്കൂൾ വിദ്യാർത്ഥികൾക്ക് പരിക്ക്.


വള്ളിക്കുന്ന് : തെറ്റായ ദിശയിലെത്തിയ വാഹനമിടിച്ച് സൈക്കിൾ യാത്രക്കാരായ സ്കൂൾ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.
അരിയല്ലൂർ ബീച്ച് സ്വദേശികളും എം.വി.എച്ച്.എസ്. സ്കൂളിലെ ആറാംക്ലാസ് വിദ്യാർത്ഥികളുമായ മുഹമ്മദ് സിനാൻ (11), ഷാഹുൽ ഹമീദ് (11) എന്നിവർക്കാണ് പരിക്കേറ്റത്.
പരപ്പനങ്ങാടി ഭാഗത്ത് നിന്ന് വന്ന ക്രൂയിസർ വാഹനം സ്കൂളിന് മുൻവശത്ത് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് സൈക്കിളിലിടിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഉച്ചഭക്ഷണത്തിനായി സ്കൂൾ വിട്ടപ്പോഴായിരുന്നു അപകടം. കുട്ടികളെ പരപ്പനങ്ങാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഷാഹുൽ ഹമീദിന് പരിക്ക് സരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.