യു.ടി.യു.സി ജില്ലാ സമ്മേളനം 14 ന് ഞായറാഴ്ച കുളത്തൂരിൽ : പോസ്റ്റർ പ്രകാശനം ചെയ്തു.


ജനുവരി 14 ഞായറാഴ്ച കുളത്തൂരിൽ നടക്കുന്ന യു.ടി.യു.സി ജില്ലാ സമ്മേളന പോസ്റ്റർ പ്രകാശനം ആർ.എസ്.പി സംസ്ഥാന കമ്മറ്റി അംഗം വിനോബ താഹ നിർവഹിച്ചു.
മങ്കട മണ്ഡലത്തിലെ കുളത്തൂർ സവീസ്സഹകരണ ബാങ്ക് ഒഡിറ്റോറിയത്തിൽ സഖാവ് പനക്കൽ ബീരാൻകുട്ടി ഹാജി നഗറിലാണ് സമ്മേളനം.
സംസ്ഥാന പ്രസിഡൻറ് മുൻ തൊഴിൽ വകുപ്പ് മന്ത്രി ബാബു ദിവാകരൻ സമ്മേളനം ഉൽഘാടനം ചെയ്യും.
സംസ്ഥാന ജില്ലാ നേതാക്കൾ സംബന്ധിക്കും.
പോസ്റ്റർ പ്രകാശന ചടങ്ങിൽ കാടാമ്പുഴ മോഹനൻ, സിദ്ധിഖ് പനക്കൽ, സെയ്ത് കുളത്തൂർ, ഇസ്ഹാ പാറയിൽ, റംഷീദ് വെന്നിയൂർ, മുജീബ് പനക്കൽ, മുഹിയുദ്ധീൻ പൂഴിത്തറ എന്നിവർ സംബന്ധിച്ചു.