താനൂർ കസ്റ്റഡിക്കൊലപാതകം: സി.ബി.ഐ താനൂരിലെത്തി ശാസ്ത്രീയ പരിശോധന നടത്തി.


താനൂർ : താനൂർ കസ്റ്റഡിക്കൊലപാതകത്തിൽ സി.ബി.ഐ. ശാസ്ത്രീയ പരിശോധന നടത്തി
ഡൽഹി ഫോറൻസിക് ഉദ്യോഗസ്ഥർ താനൂരിൽ എത്തിയാണ് പരിശോധന നടത്തിയത്. താനൂരിലെ പൊലീസ് ക്വാർട്ടേഴ്സിൽ സംഘം പരിശോധന നടത്തി.
താമിർ ജിഫ്രിക്ക് താനൂർ പൊലീസ് ക്വാർട്ടേഴ്സിൽ വച്ച് ക്രൂര മർദ്ദനമേറ്റന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് ക്വാർട്ടേഴ്സിൽ ശാസ്ത്രീയ പരിശോധന നടത്തിയത്.
ഡിവൈഎസ്പി കുമാർ റോണക്കിന്റെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കേസിൽ ദൃക്സാക്ഷികളായ ചേളാരി സ്വദേശികളായ മൻസൂർ, ഇബ്രാഹീം, തിരൂരങ്ങാടി സ്വദേശി കെ ടി മുഹമ്മദ്, താനൂർ സ്വദേശികളായ ജബീർ, ഫാസിൽ, കൂമണ്ണ സ്വദേശി ആബിദ് എന്നിവരുടെ മൊഴി സിബിഐ നേരത്തെ എടുത്തിരുന്നു.
ആലുങ്ങലിലെ വാടകമുറിയിലും, താനൂർ പൊലീസ് ക്വാർട്ടേഴ്സിലും, താനൂർ പൊലീസ് സ്റ്റേഷനിലും താമിർ ജിഫ്രിക്ക് സംഭവിച്ചത് നേരിട്ട് കണ്ട യുവാക്കൾ കേസിലെ പ്രധാന സാക്ഷികളാണ്.
കേസിൽ പൊലീസ് വാദം വ്യാജമാണെന്ന് തെളിയിക്കുന്ന യുവാക്കളുടെ വെളിപ്പെടുത്തൽ നേരത്തെ പുറത്ത് വന്നിരുന്നു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലും യുവാക്കളുടെ മൊഴികളായിരുന്നു വഴിത്തിരിവായത്.