NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഇനി സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങേണ്ട, ‘കെ- സ്മാർട്ട്’ ജനുവരി ഒന്ന് മുതൽ; തദ്ദേശ സ്ഥാപനങ്ങളിലെ മുഴുവൻ സേവനങ്ങളും ഓൺലൈനിൽ ലഭ്യമാകും

കെ- സ്മാർട്ട് 2024 ജനുവരി ഒന്ന് മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള സേവനങ്ങൾ ഓഫീസുകളിൽ പോകാതെ തന്നെ സമയബന്ധിതമായി പൊതുജനങ്ങൾക്ക് ലഭ്യമാവും. സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ സ്മാർട്ടിന്റെ ഔദ്യോഗിക ഉദ്ഘാടനം ജനുവരി ഒന്നിന് രാവിലെ 10.30ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ വച്ച് നടക്കും.

 

കേരളത്തിലെ എല്ലാ മുൻസിപ്പൽ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് ആദ്യ ഘട്ടത്തിൽ കെ-സ്മാർട്ട് വിന്യസിക്കുന്നതെന്നും ഏപ്രിൽ ഒന്നിന് ഗ്രാമപഞ്ചായത്തുകളിലേക്കും സേവനം വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. രാജ്യത്താദ്യമായിട്ടാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൊതു സേവനങ്ങളെല്ലാം ഓൺലൈനായി ലഭിക്കുന്ന ഇത്തരമൊരു സംവിധാനം സ്ഥാപിതമാകുന്നത്.

 

തദ്ദേശ സ്ഥാപനങ്ങളുടെ കാര്യക്ഷമത, സുതാര്യത എന്നിവയെല്ലാം വർധിപ്പിക്കാനും അഴിമതി ഇല്ലാതാക്കാനും പൗരന്മാർക്ക് സേവനം അതിവേഗം ലഭ്യമാക്കാനും ഇതിലൂടെ കഴിയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

മുഖ്യമന്ത്രി പിണറായി വിജയൻറെ പോസ്റ്റ്

 

Leave a Reply

Your email address will not be published. Required fields are marked *