NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഇന്ന് സത്യപ്രതിജ്ഞ; കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും അധികാരമേല്‍ക്കും

കെബി ഗണേഷ് കുമാറിന്റെയും കടന്നപ്പള്ളി രാമചന്ദ്രന്റെയും സത്യപ്രതിജ്ഞ ഇന്ന് നടക്കും. രാജ്ഭവനില്‍ 4 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് ലഭിക്കുക.

ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി വേണമെന്ന ആവശ്യം കേരള കോണ്‍ഗ്രസ് ബി ഉന്നയിച്ചിരുന്നു. നിലവില്‍ മന്ത്രി സജി ചെറിയാന്റെ കീഴിലാണ് സിനിമാ വകുപ്പ്. ഇന്ന് രാവിലെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഈ വിഷയം ചര്‍ച്ച ചെയ്യും.

 

എല്‍ഡിഎഫിലെ മുന്‍ധാരണ പ്രകാരമാണ് രണ്ടര വര്‍ഷത്തിന് ശേഷമുള്ള മന്ത്രിസഭയിലെ അഴിച്ചുപണി.

മുന്നണി ധാരണപ്രകാരം ഐഎന്‍എല്ലിലെ അഹമ്മദ് ദേവര്‍കോവില്‍, ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജു എന്നിവര്‍ രാജിവെക്കുന്ന ഒഴിവിലേക്കാണ് ഗണേഷും കടന്നപ്പള്ളിയും എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!