പാലക്കാട് രണ്ട് പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഒളിവില്‍

പ്രതീകാത്മക ചിത്രം

പാലക്കാട് കാഞ്ഞിരപ്പുഴയില്‍ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തി.
കാഞ്ഞിരപ്പുഴ സ്വദേശി കുറുമ്പന്‍ (56), സുഹൃത്ത് കരിമ്പുഴ സ്വദേശി ബാലു (45) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുറുമ്പന്റെ വീടിനുള്ളില്‍ വൈകിട്ടോടെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
രണ്ടു പേര്‍ക്കും ഒപ്പമുണ്ടായിരുന്ന ഒരാളെ കാണാനില്ല.
മണ്ണാര്‍ക്കാട് പോലീസെത്തി മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.