ഉള്ളണം തയ്യിലപ്പടിയില്‍ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തില്‍ മോഷണം ; ഒന്നേകാല്‍ ലക്ഷം രൂപയുടെ അടക്ക മോഷ്ടിച്ചു

പ്രതീകാത്മക ചിത്രം

പരപ്പനങ്ങാടി : ഉള്ളണം തയ്യിലപ്പടിയില്‍ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തില്‍ നിന്നും അടക്ക മോഷ്ടിച്ചു.
വാക്കയില്‍ മനോജ് കുമാറിന്റെ കടയില്‍ നിന്നാണ് 75 കിലോയ്ക്ക് മുകളില്‍ പൊളിച്ച് സൂക്ഷിച്ചിരുന്ന അടക്കയും ഏഴ് ചാക്ക് പൊളിക്കാത്ത അടക്കയുമാണ് മോഷണം പോയത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ബുധനാഴ്ച രാവിലെ ഉടമ കടതുറക്കാന്‍ എത്തിയപ്പോഴാണ് പൂട്ട് തകര്‍ത്ത് മോഷണം നടന്നത് കണ്ടത്.
ഏകദേശം ഒന്നേകാല്‍ ലക്ഷം രൂപയ്ക്ക് മുകളില്‍ വിലവരുന്ന അടക്ക മോഷണം പോയതായാണ് വിവരം .
സംഭവത്തില്‍ പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസും മലപ്പുറത്തുനിന്ന് വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.