NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

താനൂരിൽ വീട് കുത്തിത്തുറന്ന് ഉറങ്ങി കിടന്നവരുടെ 8 പവനും പണവും കവർന്നു

പ്രതീകാത്മക ചിത്രം

 

താനൂർ : വീട് കുത്തിത്തുറന്ന് വീട്ടിൽ ഉറങ്ങി കിടന്നവരുടെ സ്വർണാഭരണങ്ങളും പണവും കവർന്നു. എട്ടു പവൻ സ്വർണവും 8000 രൂപയുമാണ് കവർന്നത്. ശനി പുലർച്ചെ മൂന്നോടെയാണ് സംഭവം.
താനൂർ നടക്കാവിലെ നെല്ലിക്കപ്പറമ്പിൽ നാസറിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ വാതിൽ തുറന്നാണ് മോഷ്ടാവ് അകത്തു കയറിയതെന്നാണ് പ്രാഥമിക നിഗമനം. വീടിന്റെ ഒന്നാം നിലയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മകളുടെയും പേരക്കുട്ടിയുടെയും രണ്ട് സ്വർണ്ണമാലകളും രണ്ട് പാദസരങ്ങളും കട്ടിലിന് താഴെ ബാഗിൽ സൂക്ഷിച്ചിരുന്ന കുടുംബശ്രീ ഫണ്ടിനുള്ള 8000 രൂപയുമാണ് മോഷ്ടിച്ചത്.

അടുക്കള വാതിലും മുകൾനിലയിൽ പുറത്തേക്കുള്ള വാതിലും തുറന്നിട്ട രീതിയിലായിരുന്നു. വീടിന്റെ മുൻവശത്തെ വാതിൽ തൊട്ടടുത്തുള്ള ഇരിപ്പിടത്തിൽ പർദ്ദ കൊണ്ട് കെട്ടിയിട്ട രീതിയിലുമാണ് കണ്ടത്. താനൂർ എസ്ഐ ജലീൽ കറുത്തേടത്തിൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം പരിശോധന നടത്തി.

Leave a Reply

Your email address will not be published.