ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെ വിട്ടു


ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറ് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അര്‍ജ്ജുനെ കട്ടപ്പന അതിവേഗ കോടതി വെറുതെ വിട്ടു.
പ്രതികുറ്റക്കാരനല്ലന്ന് കോടതി കണ്ടെത്തി. പ്രതിക്കെതിരായ കുറ്റം തെളിയാക്കാന്‍ പ്രോസിക്യുഷന് കഴിഞ്ഞില്ലന്നും കോടതി പറഞ്ഞു. ബലാല്‍സംഗം കൊലപാതകം എന്നീ കുറ്റങ്ങളായിരുന്നു പ്രതിക്കെതിരെ ചുമത്തിയിരുന്നത്.
2021 ജൂണ്‍ 30 നായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പീഡനത്തിനിടയില്‍ ബോധരഹിതയായ പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയെന്നായിരുന്നു പ്രോസിക്യുഷന്‍ കേസ്.
അറസ്റ്റിലായ പ്രതിക്കെതിരെ ബലാല്‍സംഗം പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയിരുന്നു.48 പേരെ സാക്ഷികളായി വിസ്തരിച്ചു. കുറ്റപത്രം സമര്‍പ്പിച്ച് രണ്ടുവര്‍ഷത്തിന് ശേഷമാണ് വിധി വന്നത്.