മുസ്ലിം യൂത്ത് ലീഗ് യൂത്ത് മാർച്ച് പരപ്പനങ്ങാടിയിൽ സമാപിച്ചു.

പരപ്പനങ്ങാടി: ജില്ലാ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച യൂത്ത് മാർച്ച് തിരൂരങ്ങാടി മണ്ഡലത്തിൽ ബുധനാഴ്ച കൊടക്കല്ലിൽ നിന്നും തുടങ്ങി പരപ്പനങ്ങാടിയിൽ സമാപിച്ചു.
തിരൂരങ്ങാടിയുടെ മണ്ണില്‍ നൂറുകണക്കിന് മുസ്്ലിം യൂത്ത് ലീഗ് പ്രവർത്തകർ മാർച്ചിൽ അണിനിരന്നു.
ഡിസംബര്‍ ഒന്നിന് വഴിക്കടവില്‍ നിന്നും ആരംഭിച്ച യാത്ര 250 കിലോമീറ്റര്‍ പൂര്‍ത്തീകരിച്ചാണ് പരപ്പനങ്ങാടിയില്‍ സമാപിച്ചത്.
തെന്നല, നന്നമ്പ്ര ഗ്രാമ പഞ്ചായത്തുകള്‍, തിരൂരങ്ങാടി, പരപ്പനങ്ങാടി മുനിസപ്പാലിറ്റി എന്നിവ ഉള്‍പ്പെടുത്തിയാണ് യൂത്ത് മാര്‍ച്ചിന് റൂട്ട് ക്രമീകരിച്ചിരുന്നത്. കൊടക്കല്ലില്‍ മുന്‍മന്ത്രി പി.കെ അബ്ദുറബ്ബ് പര്യടനത്തിന്റെ മണ്ഡലം തല ഉദ്ഘാടനം നിര്‍വ്വഹിച്ചു. സി.എച്ച് മഹമൂദ് ഹാജി അധ്യക്ഷത വഹിച്ചു.
പിന്നീട് യാത്ര കുണ്ടൂര്‍ അത്താണിക്കലിലേക്ക് നീങ്ങി. എസ്.വൈ.എസ് വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം ഏറ്റുവാങ്ങിയാണ് യാത്ര പ്രയാണം തുടര്‍ന്നത്.
കൂണ്ടൂര്‍ മര്ക്കസുസഖാഫത്തില് ഇസ്്ലാമിയയുടെ നേതൃത്വത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും മാര്‍ച്ചിനെ സ്വീകരിച്ചു. പി.എം.എസ്.ടി ആര്‍ട്സ് ആന്റ് സയന്‍സ് കോളജിലെ എം.എസ്.എഫ് യൂണിറ്റിന്റെ നേതൃത്വത്തിലും ജാഥാനായകരെ ഹാരമണിയിച്ചു സ്വീകരിച്ചു.
ചെമ്മാട് വമ്പിച്ച വരവേല്പാണ് മാര്‍ച്ചിന് ലഭിച്ചത്. മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം, ദേശീയ നിര്‍വ്വാഹക സമിതി അംഗവും സ്ഥലം എം.എല്‍.എയുമായ കെ.പി.എ മജീദ് എന്നിവര്‍ മാര്‍ച്ചില്‍ ചേര്‍ന്നു.
ഉച്ചക്ക് ശേഷം ചെമ്മാട് നിന്നും വീണ്ടും യാത്ര പുനരാരംഭിച്ചു.
പരപ്പനങ്ങാടിയില്‍ സമാപന സമ്മേളനം മുസ്്ലിംലീഗ് ദേശീയ നിര്‍വ്വാഹക സമിതി അംഗം കെ.പി.എ മജീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യു.എ റസാഖ് അധ്യക്ഷത വഹിച്ചു. അഡ്വ. മാത്യൂ കുഴല്നാടന് എം.എൽ എ, നാസര്‍ ഫൈസി കൂടത്തായി മുഖ്യാതിഥികളായി പങ്കെടുത്തു. പി.കെ ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ഹാരിഫ്, പി.എസ് എച്ച്. തങ്ങൾ, എം.കെ ബാവ, അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, കെ. കുഞ്ഞിമരക്കാർ പ്രസംഗിച്ചു.
ക്യാപ്റ്റന്‍ ശരീഫ് കുറ്റൂര്‍, വൈസ് ക്യാപ്റ്റന്‍ മുസ്തഫ അബ്ദുല്ലത്തീഫ്,ഡയറക്ടര്‍ ബാവ വിസപടി, മാനേജര്‍ ഗുലാം ഹസ്സന് ആലന്ഗീര്, എന്‍ കെ അഫ്സല് റഹ്മാന്, കുരിക്കള്‍ മുനീര്‍,ഐ പി ജലീല്‍, സലാം ആതവനാട്,കെ എം അലി,ടി പി ഹാരിസ്, സി അസീസ്, ശിഹാബ് പുരങ്ങു, ശരീഫ് വടക്കയില്‍, അബ്ദുറഹ്മാന് കാവനൂര്‍, യുസുഫ് വല്ലാഞ്ചിറ, നിസാജ് എടപ്പറ്റ നേതൃത്വം നല്കി. യു.എ റസാഖ്, ഷറഫുദ്ദീന് കൊടക്കാടന്‍. എം.ടി റാഫി, അനീസ് വെള്ളില. ഷാഫി കാടേങ്ങല്‍. സവാദ് കള്ളിയില്‍. പി.എം സാലിം, എ.പി സബാഹ്, കെ.കെ റിയാസ്, അനീസ് കൂരിയാടന്‍, ഫെബിന് കളപ്പാടന്‍, എം.സി ഹാരിസ്, വി.കെ.എ ജലീല്‍, കബീര്‍ മുതുപറമ്പ്, വി.എ വഹാബ്, എ.പി ശരീഫ് അനുഗമിച്ചു.