NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പോലീസുകാരുടെ മാനസിക സംഘർഷം കുറയ്ക്കാൻ ഡിജിപി ; കൗൺസിലിംഗ് ഏർപ്പെടുത്തണം, വിവാഹ വാർഷികത്തിനും കുട്ടികളുടെ പിറന്നാളിനും ഉൾപ്പെടെ അവധി നൽകണമെന്നും നിർദ്ദേശം

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പൊലീസുകാരുടെ മാനസിക സംഘർഷം കുറയ്ക്കാൻ നിദേശങ്ങളുമായി ഡിജിപി.

ഉദ്യോഗസ്ഥർക്ക് കൗൺസിലിംഗ് ഏർപ്പെടുത്തണം, വിവാഹ വാർഷികത്തിനും കുട്ടികളുടെ പിറന്നാളിനും ഉൾപ്പെടെ അവധി നൽകണം, വീക്കിലി ഓഫുകളും അനുവദനീയമായ അവധികളും പരമാവധി നൽകണം, ആഴ്ചയിൽ ഒരു ദിവസം യോഗ പരിശീലിപ്പിക്കണമെന്നുമാണ് ഡിജിപിയുടെ നിർദേശത്തിൽ പറയുന്നത്.

 

കേരള പൊലീസിൽ ഉദ്യോഗസ്ഥരിൽ നിലവിൽ മാനസിക സമ്മർദ്ദവും ആത്മഹത്യകളും വർധിച്ചു വരുന്ന സാഹചര്യമാണുള്ളത്. ജോലി സാഹചര്യം സഹിക്കാനാകാതെ ജോലി ഉപേക്ഷിച്ചു പോകുന്നവരുടെ എണ്ണം കൂടുന്നുവെന്നും ദീര്‍ഘകാല അവധിയെടുത്ത് മാറി നില്ക്കുന്നവരും അനുമതിയൊന്നുമില്ലാതെ മറ്റ് ജോലികള്‍ തേടിപ്പോകുന്നവരും കൂടുതലാണ്.

നാല് വർഷത്തിനിടെ 69 പേരാണ് കേരള പൊലീസിൽ  ആത്മഹത്യ ചെയ്തത്. വിഷാദരോഗം കാരണമാണ് കൂടുതല്‍പേരും ആത്മഹത്യ ചെയ്തതെന്ന് കണക്കുകള്‍ പറയുന്നു.

നവംബർ 8 ന് പൊലീസ് ആസ്ഥാനത്തു ചേർന്ന ഉന്നതതല യോഗത്തിലാണ് 2019 ജനുവരി മുതൽ 2023 ഓഗസ്റ്റ് 30വരെയുള്ള കണക്കുകൾ അവതരിപ്പിച്ചത്.

ഉദ്യോഗസ്ഥർക്കിടയിൽ ആത്മഹത്യാ പ്രവണതയുള്ളവരേയും മാനസിക സമ്മർദ്ദം നേരിടുന്നവരേയും കണ്ടെത്തി കൗണ്‍സിലിംഗ് നൽകാനും ആഴ്ച്ചയിൽ ഒരു ദിവസം കുറച്ചു സമയം യോഗ പോലുള്ള പരിശീലനങ്ങൾ നൽകുന്നതിനും മാനസിക പിരിമുറക്കം കുറയ്ക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാനുമാണ് നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *