പിഞ്ചുകുഞ്ഞിന്റെ കൊലപാതകം: അമ്മയും കാമുകനും കോടതിമുറ്റത്ത് തമ്മില്‍തല്ലി : ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ മുന്നില്‍ നാടകീയ രംഗങ്ങള്‍


ആലുവ: കറുകപ്പിള്ളിയിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മയേയും കാമുകനെയും ഡിസംബർ 20 വരെ റിമാൻഡ് ചെയ്തു. ചേർത്തല എഴുപുന്ന സ്വദേശിനി അശ്വതി ഓമനക്കുട്ടൻ (25), സുഹൃത്ത് കണ്ണൂർ ചക്കരക്കൽ സ്വദേശി പി.പി. ഷാനിഫ് (25) എന്നിവരെയാണ് ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
ബുധനാഴ്ച ഉച്ചയോടെയാണ് ഇരുവരെയും കോടതിയിൽ ഹാജരാക്കിയത്. ഒന്നാം പ്രതി ഷാനിഫിനെ ആലുവ സബ് ജയിലിലേക്കും രണ്ടാം പ്രതി അശ്വതിയെ കാക്കനാട് വനിതാ സെല്ലിലേക്കും മാറ്റി.
കോടതിമുറ്റത്ത് നിർത്തിയിട്ട ജീപ്പിനുള്ളിൽ വെച്ച് പ്രതികൾ ഏറ്റുമുട്ടിയത് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. കോടതിമുറ്റത്ത് നിര്‍ത്തിയിട്ട ജീപ്പിനുള്ളില്‍ വെച്ച് കുഞ്ഞിനെ കൊന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ച് ഇരുവരും വഴക്കടിക്കുകയും പിൻസീറ്റിലിരുന്ന അശ്വതി നടുഭാഗത്തെ സീറ്റിലിരുന്ന ഷാനിഫിനെ മര്‍ദിക്കുകയുമായിരുന്നു.
ഷാനിഫ് തിരിച്ചടിക്കാൻ ശ്രമിച്ചു. ജീപ്പിനരികില്‍ നിന്നിരുന്ന പോലീസുകാര്‍ ഇത് തടയുകയായിരുന്നു.
അതേസമയം, കേസില്‍ പഴുതടച്ച അന്വേഷണത്തിനാണ് പൊലീസ് ഒരുങ്ങുന്നത്. റിമാൻഡിലായ കുഞ്ഞിന്റെ അമ്മയേയും കാമുകനെയും പൊലീസ് ഉടൻ കസ്റ്റഡിയില്‍ വാങ്ങും.
കാക്കനാട് വനിതാ ജയിലിലുള്ള അശ്വതിയേയും ആലുവ സബ് ജയിലില്‍ കഴിയുന്ന കാമുകൻ ഷാനിഫിനെയും കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് ഉടൻ തന്നെ അപേക്ഷ നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.