പരപ്പനങ്ങാടിയിൽ കടക്കാരനെ കബളിപ്പിച്ച് പണവും സാധനങ്ങളും കവർന്നു.


പരപ്പനങ്ങാടി : കടക്കാരനെ കബളിപ്പിച്ച് പണവും സാധനങ്ങളും കവർന്നു. ഉള്ളണം തയ്യിലപ്പടിയിലെ കെ.ടി. സ്റ്റോർ എന്ന കടയിൽ ഉച്ചക്ക് 2.50 നും മൂന്ന് മണിക്കുമിടയിലാണ് സംഭവം.
കടലിലേക്ക് സർബത്ത് ചോദിച്ച് വന്ന മൂന്ന് യുവാക്കൾ വാങ്ങി വെള്ളം കുടിക്കുന്നതിനിടയിൽ ഒരാൾ അകത്ത് കയറി മേശയിൽ നിന്ന് പണമെടുക്കുന്നതും സാധനങ്ങൾ പോക്കറ്റിലിടുന്നതും കടയിലെ സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്.
പതിനായിരത്തോളം രൂപയും നിരവധി സാധനങ്ങളും നഷ്ടപെട്ടതായി ഉടമ കുഞ്ഞിമുഹമ്മദ് പരപ്പനങ്ങാടി പോലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം ഉള്ളണത്തെ അമാനുള്ളയുടെ ഉടമസ്ഥതയിലുള്ള ടയർകടയിൽ നിന്നും പുതിയ ടയർ മാറ്റിയിട്ട് പണം നൽകാതെ വാഹനം ഓടിച്ചുപോയ സംഭവവും ഉണ്ടായിരുന്നു..