NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പഴയ ചിഹ്നവും ഫോട്ടോയും ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ കുപ്രചരണം: നിയാസ് പുളിക്കലകത്ത് പരാതി നൽകി.

 

തിരൂരങ്ങാടി: പഴയ ചിഹ്നവും ഫോട്ടോയും ഉപയോഗിച്ച് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ നടത്തുന്ന കുപ്രചരണത്തിനെതിരെ തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി
നിയാസ് പുളിക്കലകത്ത് പരാതി നൽകി.

 

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച ”ഓട്ടോറിക്ഷ” ചിഹ്നവും അന്നത്തെ ഫോട്ടോയും ഉപയോഗിച്ചാണ് വ്യാപകമായി പ്രചാരണം നടത്തുന്നത്. ഇത്തവണ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച ചിഹ്നം “ഫുട്ബോൾ ആണ്. അത് ഉയർത്തിക്കാട്ടിയാണ് വോട്ടഭ്യർത്ഥിക്കുന്നത്.

 

എന്നാൽ ഈ തെരഞ്ഞെടുപ്പിൽ മറ്റൊരു സ്വതന്ത്ര സ്ഥാനാർഥിയായ നിയാസ് എന്നയാളുടെ ചിഹ്നമായ “ഓട്ടോറിക്ഷ” തന്റെ ചിഹ്നം എന്ന തരത്തിൽ പോസ്റ്ററുകളും കൃത്രിമമായി നിർമ്മിച്ച് ഫോട്ടോയും ഉൾപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തുന്നതിനെതിരെയാണ് നിയാസ് പുളിക്കലകത്ത്തെരഞ്ഞെടുപ്പ് കമ്മീഷൻ, ജില്ലാ പോലീസ് മേധാവി, മറ്റു അധികാരികൾ എന്നിവർക്ക് പരാതി നൽകിയത്.

 

തൻ്റെതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ അട്ടിമറിക്കുന്നതിനും പൊതുജനങ്ങൾക്കിടയിലും വോട്ടർമാർക്കിടയിലും തെറ്റിദ്ധാരണയുണ്ടാക്കുന്നതിനായി സാമൂഹ്യ മാധ്യമങ്ങളിൽ നടത്തുന്ന ഈ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ ഉറവിടം അന്വേഷിച്ച് നിയമ നടപടി സ്വീകരിക്കണമെന്നും നിയാസ് പുളിക്കലകത്ത് പരാതിയിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.