രണ്ടു പേര്‍ക്ക് ജീവന്റെ തുടിപ്പ് നല്‍കാന്‍ സെല്‍വിന്‍ ശേഖറിന്റെ അവയവങ്ങള്‍ പറന്നെത്തി


കിംസ് ആശുപത്രിയില്‍ മസ്തിഷ്‌ക മരണ സംഭവിച്ച യുവാവിന്റെ ഹൃദയവും വൃക്കയും പാന്‍ക്രിയാസും അവയവമാറ്റ ശസ്ത്ര്കിയകള്‍ക്കായി കൊച്ചിയിലെത്തി.
സര്‍ക്കാരിന്റെ എയര്‍ ആംബുലന്‍സിലാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിയില്‍ നിന്നുമാണ് എറണാകുളം ലിസി ആശുപത്രിയിലും ആസ്റ്റര്‍മെഡി സിറ്റിയിലും കഴിയുന്ന രോഗികള്‍ക്ക് മാറ്റി വക്കാനായി അവയവങ്ങള്‍ എത്തിയത്. സര്‍ക്കാരിന്റെ മൃതസജ്ഞീവനി പദ്ധതി വഴിയാണ് അവയവമാറ്റ ശസ്ത്രക്രിയ നടക്കുന്നത്.
36 വയസുകള്ള മസ്തിഷ്‌ക മരണം സംഭവിച്ച സെല്‍വിന്‍ ശേഖര്‍ എന്നയുവാവിന്റെ അവയവങ്ങളാണ് എറണാകുളത്തെത്തിയത്. ഹൃദയം ലിസി ആശുപത്രിയില്‍ കഴിയുന്ന ഹരിനാരായണന്‍ എന്ന 16 നു കാരനും വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍മെഡി സിറ്റിയിലെ രോഗിക്കുമാണ് നല്‍കുക. ഒരു വൃക്ക കിംസില്‍ ഉള്ള രോഗിക്കും.
കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിക്കുമാണ് നല്‍കുക. കന്യാകുമാരി സ്വദേശിയാണ് മസ്തിഷ്‌ക മരണം സംഭവിച്ച സെല്‍വിന്‍ ശേഖര്‍. തലച്ചോറിലെ രക്ത സ്രാവത്തെത്തുടര്‍ന്നാണ് ഇയാള്‍ മരിച്ചത്. ഉടന്‍ ഇദ്ദേഹത്തിന്റെ ഭാര്യ അവയവദാനത്തിനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു.
കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിന്റെ ഹെലിപാഡിലാണ് അവയവങ്ങളുമായി സര്‍ക്കാരിന്റെ ഹെലികോപ്റ്റര്‍ പറന്നെത്തിയത്. ഉടന്‍ അവിടെ ആസ്റ്റര്‍മെഡി സിറ്റിയുടെയും, ലിസയുടെ ആംബുലന്‍സ് സംഘം തെയ്യാറായി നില്‍ക്കുകയായിരുന്നു. വഴിയൊരുക്കാനായി പൊലീസ് വാഹനങ്ങള്‍ പൈലറ്റും എസ്‌കോര്‍ട്ടുമായി ഉണ്ടായിരുന്നു. വഴിയോരത്തും പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു.