മസ്തിഷ്‌കാഘാതം: കൊടിഞ്ഞി സ്വദേശി അൽ ഖർജിൽ നിര്യാതനായി


തിരൂരങ്ങാടി : കൊടിഞ്ഞി കോറ്റത്തങ്ങാടി പരേതനായ പനക്കൽ മുഹമ്മദ് കുട്ടിയുടെ മകൻ പനക്കൽ അബ്ദുൽ ലത്തീഫ് (46) അൽ ഖർജിൽ നിര്യാതനായി.
ദീർഘകാലമായി അൽ ഖർജിൽ കഫ്തീരിയ തൊഴിലാളിയായിരുന്ന അബ്ദുൽ ലത്തീഫിനെ മസ്തിഷ്‌കാഘാതത്തെ തുടർന്ന് പത്തു ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടപടിക്രമങ്ങൾ പൂർത്തയാക്കി മൃതദേഹം അൽഖർജിൽ ഖബറടക്കും.
നടപടി ക്രമങ്ങളുമായി അൽ ഖർജ് കെ.എം.സി.സി വെൽഫയർ വിംഗ് രംഗത്തുണ്ട്.
മൂന്ന് മാസം മുമ്പാണ് അവധിക്ക് നാട്ടിൽ വന്ന് മടങ്ങിയത്. ചീർപ്പിങ്ങലിൽ സ്ഥിരതാമസക്കാരനാണ്.
മാതാവ് : പരേതയായ കതിയാമു , ഭാര്യ: ഉമ്മു സൽമ.
മക്കൾ: മുഹമ്മദ് മുഫ്‌ലിഹ്, മുഹമ്മദ് അഫ്‌ലഹ്, മുഹമ്മദ് നഫ്‌ലിഹ്, മുഹമ്മദ് സ്വാലിഹ്.
സഹോദരങ്ങൾ: അബ്ദുൽ സലാം, മുഹമ്മദ് അഷ്‌റഫ്. സുഹറ, സൈനബ.