വികസന രംഗത്ത് കേരളത്തിന് തിരൂരങ്ങാടി മോഡല്‍ സൃഷ്ടിക്കും: കെ.പി.എ മജീദ്
1 min read

തിരൂരങ്ങാടി: വികസന രംഗത്ത് കേരളത്തിന് തിരൂരങ്ങാടി മോഡല്‍ സൃഷ്ടിക്കുമെന്ന് തിരൂരങ്ങാടി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.പി.എ മജീദ് പറഞ്ഞു. ചെമ്മാട് സംഘടിപ്പിച്ച മീഡിയാ മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. മണ്ഡലത്തിലെ പ്രധാന പട്ടണത്തിലൊന്നായ ചെമ്മാട്ടെ ഗതാഗതക്കുരുക്കൊഴുവാക്കുന്നതിന് മേല്‍പ്പാലം നിര്‍മ്മിക്കും. അതോടപ്പം ചെമ്മാട് പുതിയ ബൈപ്പാസ് നിര്‍മ്മാണത്തിനും ശ്രമങ്ങള്‍ നടത്തും. അതിന് വേണ്ട നടപടികള്‍ പി.കെ അബ്ദുറബ്ബ് എം.എല്‍.എ തന്നെ തുടങ്ങി വെച്ചിട്ടുണ്ട്.
ഗ്രാമീണ റോഡുകളും റബ്രൈസ് ചെയ്ത് നവീകരിക്കും. ഗതാഗതം സുകമമാക്കുന്നതിന് ചെറമംഗലം, ചെട്ടിപ്പടി എന്നിവിടങ്ങളില്‍ റയില്‍വേ മല്‍പ്പാലമുള്‍പ്പെടെ മണ്ഡലത്തില്‍ പത്ത് പുതിയ പാലങ്ങള്‍ കൂടി നിര്‍മ്മിക്കും. പതിനാറുങ്ങല്‍-പൂക്കിപറമ്പ് ബൈപ്പാസ് നിര്‍മ്മാണത്തിന് പരിശ്രമിക്കുമെന്നും മജീദ് കൂട്ടിച്ചേത്തു.
താലൂക്ക് ആസ്പത്രിയെ ജില്ലാ ആസ്പത്രിയായി ഉയര്‍ത്തും. പരപ്പനങ്ങാടി ഫിഷറീസ് ആസ്പത്രി, തിരൂരങ്ങാടി ആയുര്‍വേദ ആസ്പത്രി, നന്നമ്പ്ര പി.എച്ച്.സി എന്നിവയില്‍ കിടത്തി ചികില്‍സക്ക് ശ്രമിക്കും. പ്രഭാത സവാരിക്ക് പ്രത്യേക ഉദ്യാനകേന്ദ്രം ആരംഭിക്കും. വനിതകള്‍ക്കും യുവാക്കള്‍ക്കും ജിംനേഷ്യ ആരംഭിക്കും. പുഴയോര സംരക്ഷണത്തിന് പദ്ധതികളാവിഷ്‌ക്കരിക്കും. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും ജല സംരക്ഷണത്തിനും പദ്ധതി തെയ്യാറാക്കും. പരപ്പനങ്ങാടിയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന 113 കോടിയുടെ ഹാര്‍ബര്‍ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും.
രജിസ്‌ട്രേഡ് ക്ലബ്ബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ്, ടെലിവിഷന്‍ എന്നിവ നല്‍കും. എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും സയന്‍സ് ലാബുകള്‍ സ്ഥാപിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ സിവില്‍ സര്‍വ്വീസ് കോച്ചിംഗ് പദ്ധതി നടപ്പിലാക്കും. ഗവണ്‍മെന്റ് എഞ്ചിനിയറിംഗ് കോളേജ് കൊണ്ട് വരും. ചെമ്മാട്, ചെറമംഗലം, എടരിക്കോട്, കക്കാട്, വെന്നിയൂര്‍, തെയ്യാല ടൗണുകള്‍ സൗന്ദര്യവല്‍ക്കരണം നടപ്പിലാക്കും. നന്നമ്പ്ര, പരപ്പനങ്ങാടി, തിരൂരങ്ങാടി പ്രദേശങ്ങളില്‍ സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാക്കും. ന്യൂക്കട്ട് വാട്ടര്‍ സ്റ്റോറേജ് സ്‌കീം നടപ്പിലാക്കും.
വെഞ്ചാലിയില്‍ എക്‌സ്പ്രസ് കനാല്‍ നിര്‍മ്മിക്കും. കുളങ്ങളും, തോടുകളും നവീകരിക്കും. ലക്ഷംവീട് കോളനി നവീകരിക്കും. ഇരട്ടവീടുകള്‍ ഒറ്റവീടുകളാക്കും. മല്‍സ്യ തൊഴിലാളികള്‍ക്ക് വീടുകള്‍ വീടുകള്‍ നിര്‍മ്മിക്കും. പട്ടികജാതി കോളനികള്‍ നവീകരിക്കും. കൂടുതല്‍ ഹൈമാസ്റ്റ്, മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കും. അസ്സാപ്പ് സ്‌കില്‍ പാര്‍ക്ക് നടപ്പിലാക്കും. കെട്ടുങ്ങല്‍, ന്യൂക്കട്ട് ടൂറിസം പദ്ധതി നടപ്പിലാക്കും. തൃക്കുളം വില്ലേജ് രൂപീകരിക്കും.
ചീര്‍പ്പിങ്ങലിലെ വാനനിരീക്ഷണ കേന്ദ്രവും സയന്‍്‌സ് പാര്‍ക്കും ജില്ലാ പൈതൃക മ്യൂസിയ നിര്‍മ്മാണവും വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും മജീദ് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് 600 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നതായും സംഗമത്തില്‍ പങ്കെടുത്ത അബ്ദുറബ്ബ് എം.എല്‍.എ പറഞ്ഞു. ചടങ്ങില്‍ കെ.പി.കെ തങ്ങള്‍, പി.എസ്.എച്ച് തങ്ങള്‍, സി.പി ഇസ്മായീല്‍,ഇഖ്ബാല്‍ കല്ലുങ്ങല്‍ സംബന്ധിച്ചു.