NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പൊതു തെരഞ്ഞെടുപ്പ്: ജില്ലയില്‍ മത്സര ചിത്രം തെളിഞ്ഞു; മലപ്പുറം ജില്ലയിലെ ലോക്സഭ / നിയമസഭാ സ്ഥാനാർഥികളെ അറിയാം

 

മലപ്പുറം ജില്ലയില്‍ 16 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലും മലപ്പുറം ലോക്‌സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിലും മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ചിത്രം വ്യക്തമായി. സൂക്ഷ്മ പരിശോധനക്ക് ശേഷം പത്രികകള്‍ പിന്‍വലിക്കാനുള്ള സമയപരിധിയും പൂര്‍ത്തിയായതോടെയാണിത്. മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ ആറ് സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്.

 

 

ആരും പത്രികകള്‍ പിന്‍വലിച്ചിട്ടില്ല. 16 നിയമസഭാ മണ്ഡലങ്ങളില്‍ 111 പേരാണ് ജനവിധി തേടുന്നത്. താനൂര്‍, തിരൂര്‍, തവനൂര്‍ മണ്ഡലങ്ങളില്‍ 10 വീതം സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. പെരിന്തല്‍മണ്ണ, വേങ്ങര, തിരൂരങ്ങാടി എന്നീ മണ്ഡലങ്ങളില്‍ എട്ട് വീതം സ്ഥാനാര്‍ഥികളും കൊണ്ടോട്ടി, മങ്കട, പൊന്നാനി എന്നിവിടങ്ങളില്‍ ഏഴ് വീതം സ്ഥാനാര്‍ഥികളും നിലമ്പൂര്‍, മലപ്പുറം മണ്ഡലങ്ങളില്‍ ആറുപേര്‍ വീതവുമാണ് മത്സര രംഗത്തുള്ളത്. ഏറനാട് അഞ്ച് സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നു. വണ്ടൂര്‍, മഞ്ചേരി, വള്ളിക്കുന്ന് മണ്ഡലങ്ങളില്‍ നാല് പേര്‍ വീതവുമാണ് തെരഞ്ഞെടുപ്പ് നേരിടുന്നത്.

 

പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന ദിവസം 28 പേരാണ് മത്സര രംഗത്തു നിന്ന് പിന്മാറിയത്. വള്ളിക്കുന്ന് മണ്ഡലത്തില്‍ അഞ്ച് പേരും കൊണ്ടോട്ടി, തിരൂര്‍, കോട്ടക്കല്‍ മണ്ഡലങ്ങളില്‍ മൂന്ന് പേര്‍ വീതവും പത്രികകള്‍ പിന്‍വലിച്ചു. ഏറനാട്, നിലമ്പൂര്‍, മഞ്ചേരി, പെരിന്തല്‍മണ്ണ, തവനൂര്‍ എന്നീ മണ്ഡലങ്ങളില്‍ രണ്ട് പേര്‍ വീതവും വണ്ടൂര്‍, വേങ്ങര, തിരൂരങ്ങാടി, താനൂര്‍ മണ്ഡലങ്ങളില്‍ ഓരോ സ്ഥാനാര്‍ഥികളും പത്രികകള്‍ പിന്‍വലിച്ച് മത്സര രംഗത്ത് നിന്ന് പിന്മാറി. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളില്‍ ആരും പത്രികകള്‍ പിന്‍വലിച്ചില്ല.

മലപ്പുറം ലോക്‌സഭ മണ്ഡലം സ്ഥാനാര്‍ഥികള്‍

അബ്ദുസ്സമദ് സമദാനി (ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ്)
എപി അബ്ദുള്ളക്കുട്ടി (ഭാരതീയ ജനത പാര്‍ട്ടി)
വിപി സാനു (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ -മാര്‍ക്‌സിസ്റ്റ്)
ഡോ.തസ്ലിം റഹ്‌മാനി (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ)
യൂനുസ് സലിം (സ്വതന്ത്രന്‍)
അഡ്വ. സയ്യിദ് സാദിഖലി തങ്ങള്‍ (സ്വതന്ത്രന്‍)

നിയമസഭ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍

കൊണ്ടോട്ടി

ടി.വി. ഇബ്രാഹിം (ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ്)
ശിവദാസന്‍. ടി (ബഹുജന്‍ സമാജ് പാര്‍ട്ടി)
ഷീബ ഉണ്ണികൃഷ്ണന്‍ (ഭാരതീയ ജനത പാര്‍ട്ടി)
റസാക്ക് പാലേരി (വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ)
സി.വി. ഇബ്രാഹിം (സ്വതന്ത്രന്‍)
കാട്ടുപ്പരുത്തി സുലൈമാന്‍ ഹാജി (സ്വതന്ത്രന്‍)
സുലൈമാന്‍ ഹാജി (സ്വതന്ത്രന്‍)

ഏറനാട്

അഡ്വ. സി. ദിനേശ് (ഭാരതീയ ജനത പാര്‍ട്ടി)
പി.കെ. ബഷീര്‍ (ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്)
വേലായുധന്‍ (ബഹുജന്‍ സമാജ് പാര്‍ട്ടി)
കെ.ടി. അബ്ദുറഹ്‌മാന്‍ (സ്വതന്ത്രന്‍)
അഡ്വ. സെബാസ്റ്റ്യന്‍ (സ്വതന്ത്രന്‍)

നിലമ്പൂര്‍

അഡ്വ. ടി.കെ. അശോക് കുമാര്‍ (ഭാരതീയ ജനത പാര്‍ട്ടി)
അഡ്വ. വി.വി. പ്രകാശ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)
അനില മാത്യു (ഇന്ത്യന്‍ ക്രിസ്ത്യന്‍ സെക്യുലര്‍ പാര്‍ട്ടി)
കെ. ബാബുമണി (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ)
പി.വി. അന്‍വര്‍ (സ്വതന്ത്രന്‍)
സജാദു റഹ്‌മാന്‍ സി.പി (സ്വതന്ത്രന്‍)

വണ്ടൂര്‍

എ.പി. അനില്‍ കുമാര്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)
മിഥുന. പി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ – മാര്‍ക്‌സിസ്റ്റ്)
ഡോ. പി.സി. വിജയന്‍ (ഭാരതീയ ജനത പാര്‍ട്ടി)
കൃഷ്ണന്‍. സി (വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ)

മഞ്ചേരി

നാസര്‍ ഡിബോണ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ)
പി.ആര്‍ രശ്മില്‍ നാഥ് (ഭാരതീയ ജനത പാര്‍ട്ടി)
ആഡ്വ. യു.എ. ലത്തീഫ് (ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്)
പാലത്തിങ്ങല്‍ അബൂബക്കര്‍ (സ്വതന്ത്രന്‍)

പെരിന്തല്‍മണ്ണ

നജീബ് കാന്തപുരം (ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്)
സുചിത്ര (ഭാരതീയ ജനത പാര്‍ട്ടി)
അഡ്വ. അബ്ദുള്‍ അഫ്‌സല്‍. പി.ടി (സ്വതന്ത്രന്‍)
നജീബ് കുറ്റീരി (സ്വതന്ത്രന്‍)
മുസ്തഫ (സ്വതന്ത്രന്‍)
മുസ്തഫ. പി.കെ (സ്വതന്ത്രന്‍)
മുഹമ്മദ് മുസ്തഫ. കെ.പി (സ്വതന്ത്രന്‍)
കെ.പി.എം. മുസ്തഫ (സ്വതന്ത്രന്‍)

മങ്കട

മഞ്ഞളാംകുഴി അലി (ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്)
സജേഷ് എളയില്‍ (ഭാരതീയ ജനത പാര്‍ട്ടി)
അഡ്വ. ടി.കെ. റഷീദലി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ – മാര്‍ക്‌സിസ്റ്റ്)
മൂലംകുഴിയില്‍ അലി (സ്വതന്ത്രന്‍)
മുഞ്ഞക്കല്‍ അലി (സ്വതന്ത്രന്‍)
എം. അലി (സ്വതന്ത്രന്‍)
ടി.കെ. റഷീദലി (സ്വതന്ത്രന്‍)

മലപ്പുറം

പാലൊളി അബ്ദുറഹ്‌മാന്‍ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ – മാര്‍ക്‌സിസ്റ്റ്)
പി. ഉബൈദുള്ള (ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്)
പ്രശോഭ്. ടി (ബഹുജന്‍ സമാജ് പാര്‍ട്ടി)
അരീക്കാട് സേതുമാധവന്‍ (ഭാരതീയ ജനത പാര്‍ട്ടി)
ഇ.സി. ആയിഷ (വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ)
ടി.കെ. ബോസ് (സോഷ്യലിസ്റ്റ്് യുണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ – കമ്മ്യൂണിസ്റ്റ്)

വേങ്ങര

കീരന്‍ (ബഹുജന്‍ സമാജ് പാര്‍ട്ടി)
പി.കെ. കുഞ്ഞാലിക്കുട്ടി (ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്)
പി. ജിജി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ – മാര്‍ക്‌സിസ്റ്റ്)
പ്രേമന്‍ മാസ്റ്റര്‍ (ഭാരതീയ ജനത പാര്‍ട്ടി)
അനന്യകുമാരി അലക്‌സ് (ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി)
ഇ.കെ. കുഞ്ഞഹമ്മദ്കുട്ടി മാസ്റ്റര്‍ (വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ)
ആദില്‍ അബ്ദുറഹിമാന്‍ തങ്ങള്‍ (സ്വതന്ത്രന്‍)
സബാഹ് കുണ്ടുപുഴക്കല്‍ (സ്വതന്ത്രന്‍)

വള്ളിക്കുന്ന്

അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ (ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്)
പീതാംബരന്‍ പാലാട്ട് (ഭാരതീയ ജനത പാര്‍ട്ടി)
ശശി കിഴക്കന്‍ (ബഹുജന്‍ സമാജ് പാര്‍ട്ടി)
പ്രൊഫ. എ.പി. അബ്ദുള്‍ വഹാബ് (ഇന്ത്യന്‍ നാഷണല്‍ ലീഗ്)

തിരൂരങ്ങാടി

കെ.പി.എ മജീദ് (ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്)
അബ്ദുള്‍ മജീദ് പനക്കല്‍ (ബഹുജന്‍ സമാജ് പാര്‍ട്ടി)
കള്ളിയത്ത് സത്താര്‍ ഹാജി (ഭാരതീയ ജനത പാര്‍ട്ടി)
മൂസ ജാറത്തിങ്ങല്‍ (സ്വരാജ് ഇന്ത്യ)
അബ്ദുറഹീം നഹ (സ്വതന്ത്രന്‍)
ചന്ദ്രന്‍ (സ്വതന്ത്രന്‍)
നിയാസ് (സ്വതന്ത്രന്‍)
നിയാസ് പുളിക്കലകത്ത് (സ്വതന്ത്രന്‍)

താനൂര്‍

കെ. നാരായണന്‍ മാസ്റ്റര്‍ (ഭാരതീയ ജനത പാര്‍ട്ടി)
പി.കെ. ഫിറോസ് (ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്)
മുഈനുദ്ദീന്‍ (ബഹുജന്‍ സമാജ് പാര്‍ട്ടി)
വി. അബ്ദുറഹിമാന്‍ (നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ്)
അബ്ദുറഹിമാന്‍. വി (സ്വതന്ത്രന്‍)
വി. അബ്ദുറഹിമാന്‍ (സ്വതന്ത്രന്‍)
അബ്ദുറഹിമാന്‍. വി (സ്വതന്ത്രന്‍)
കുഞ്ഞിമുഹമ്മദ് മുത്തനിക്കാട് ബാപ്പുട്ടി (സ്വതന്ത്രന്‍)
ഫിറോസ് (സ്വതന്ത്രന്‍)
ഫിറോസ് (സ്വതന്ത്രന്‍)

തിരൂര്‍

ഡോ. അബ്ദുള്‍ സലാം. എം (ഭാരതീയ ജനത പാര്‍ട്ടി)
അഡ്വ. ഗഫൂര്‍. പി. ലില്ലീസ് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ – മാര്‍ക്‌സിസ്റ്റ്)
കുറുക്കോളി മൊയ്തീന്‍ (ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്)
അഷ്‌റഫ് (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ)
അബൂബക്കര്‍ സിദ്ദീഖ് (സ്വതന്ത്രന്‍)
അബ്ദുള്‍ ഗഫൂര്‍ പുളിക്കല്‍ (സ്വതന്ത്രന്‍)
അബ്ദുള്‍ ഗഫൂര്‍ വലിയ പീടികക്കല്‍ (സ്വതന്ത്രന്‍)
അബ്ദുള്‍ മഹ്‌റൂഫ്. എ.കെ (സ്വതന്ത്രന്‍)
മൊയ്തീന്‍ മീന്തറത്തകത്ത് (സ്വതന്ത്രന്‍)
മൊയ്തീന്‍ വലിയകത്ത് (സ്വതന്ത്രന്‍)

കോട്ടക്കല്‍

പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ (ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്)
പി.പി. ഗണേശന്‍ (ഭാരതീയ ജനത പാര്‍ട്ടി)
എന്‍.എ മുഹമ്മദ്കുട്ടി (നാഷണലിസ്റ്റ് കോഗ്രസ് പാര്‍ട്ടി)
ആയിഷ (സ്വതന്ത്ര)
ബിന്ദു ദേവരാജന്‍ (സ്വതന്ത്ര)
മുഹമ്മദ്കുട്ടി (സ്വതന്ത്രന്‍)
സൈനുല്‍ ആബിദ് തങ്ങള്‍ (സ്വതന്ത്രന്‍)

തവനൂര്‍

ഫിറോസ് കുന്നംപറമ്പില്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)
ഹസന്‍ ചീയന്നൂര്‍ (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ)
രമേഷ് കോട്ടയപ്പുറത്ത് (ഭാരത് ധര്‍മ്മ ജന സേന)
ഡോ. കെ.ടി. ജലീല്‍ (സ്വതന്ത്രന്‍)
കെ.ടി. ജലീല്‍ (സ്വതന്ത്രന്‍)
ഫിറോസ് കുന്നത്ത്പറമ്പില്‍ (സ്വതന്ത്രന്‍)
ഫിറോസ് നെല്ലംകുന്നത്ത് (സ്വതന്ത്രന്‍)
ഫിറോസ് പരുവിങ്ങല്‍ (സ്വതന്ത്രന്‍)
ഫിറോസ് നുറുക്കുപറമ്പില്‍ (സ്വതന്ത്രന്‍)
വെള്ളരിക്കാട്ട് മുഹമ്മദ് റാഫി (സ്വതന്ത്രന്‍)

പൊന്നാനി

പി. നന്ദകുമാര്‍ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ – മാര്‍ക്‌സിസ്റ്റ്)
അഡ്വ. എ.എം. രോഹിത് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)
അന്‍വര്‍ പഴഞ്ഞി (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ)
ഗണേഷ് വടേരി (വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ)
സുബ്രഹ്‌മണ്യന്‍ ചുങ്കപ്പള്ളി (ഭാരത് ധര്‍മ്മ ജന സേന)
അഡ്വ. റോഷിദ് എം.പി (സ്വതന്ത്രന്‍)
കെ. സദാനന്ദന്‍ (സ്വതന്ത്രന്‍)

 

Leave a Reply

Your email address will not be published. Required fields are marked *