വിൽപ്പനയ്ക്കായി കാറിൽ സൂക്ഷിച്ച കഞ്ചാവും പണവും പരപ്പനങ്ങാടി പോലീസ് പിടികൂടി


പരപ്പനങ്ങാടി : വിൽപ്പനയ്ക്കായി കാറിൽ സൂക്ഷിച്ച കഞ്ചാവും പണവും പോലീസ് പിടികൂടി. കാറിലുണ്ടായിരുന്ന തേഞ്ഞിപ്പലം ചെനക്കലങ്ങാടി നൂർ മാസജീദിന് സമീപം മുഹമ്മദ് ജാബിർ (35) നെ അറസ്റ്റ് ചെയ്തു.
അത്താണിക്കൽ കോട്ടക്കടവ് ഭാഗത്ത് കാറിൽ കഞ്ചാവ് വിൽപ്പന നടത്തുന്നുണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് കാറിനകത്ത് നിന്ന് മൂന്ന് പാക്കറ്റ് കഞ്ചാവും 1,31,000 രൂപയും കണ്ടെടുത്തത്.
പണത്തിന്റെ ഉറവിടം അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.
പരപ്പനങ്ങാടി സി.ഐ. കെ.ജെ. ജിനേഷിൻറെ നേതൃത്വത്തിൽ എസ്.ഐ.മാരായ ആർ.യു. അരുൺ, ജയദേവൻ, സി.പി.ഒ. മാരായ മുജീബ് റഹ്മാൻ, രഞ്ജിത്ത്, ശ്രീനാഥ് സച്ചിൻ എന്നിവരടങ്ങുന്ന പോലീസ് സംഘം അറസ്റ്റ് ചെയ്തത്.