പരപ്പനങ്ങാടിയിൽ 20 കുപ്പി മദ്യവുമായി മധ്യവയസ്‌കൻ അറസ്റ്റിൽ


പരപ്പനങ്ങാടി: അനധികൃത വിൽപ്പനക്കായി എത്തിച്ച 20 കുപ്പി മദ്യവുമായി മധ്യവയസ്‌കൻ അറസ്റ്റിൽ.
പരപ്പനങ്ങാടി പുത്തരിക്കൽ സ്റ്റേഡിയം റോഡിൽ കൊടുമടക്ക് പുന്നപ്പാടം വീട്ടിൽ അബ്ദുൽ ഖാദർ (53) നെയാണ് 20 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി പരപ്പനങ്ങാടി സി.ഐ. കെ.ജെ. ജിനേഷിൻറെ നേതൃത്വത്തിൽ പിടികൂടിയത്.
നേരത്തെ അനധികൃത വിൽപ്പനക്കായി മദ്യം വില്പന നടത്തിയ കേസിന് പരപ്പനങ്ങാടി എക്സൈസ് സംഘം ഇയാളെ പിടികൂടിയിരുന്നു.
പരപ്പനങ്ങാടി എസ്.ഐ. ആർ.യു. അരുൺ, സി.പി.ഒ. മാരായ മുജീബ് റഹ്മാൻ, രഞ്ജിത്ത്, ശ്രീനാഥ് സച്ചിൻ എന്നിവരടങ്ങുന്ന പോലീസ് സംഘം അറസ്റ്റ് ചെയ്തത്