കുന്നുംപുറത്ത് വീണ്ടും കഞ്ചാവ് വേട്ട; ആറരക്കിലോ കഞ്ചാവുസൂക്ഷിച്ചതിന് യുവാവിനെ അറസ്റ്റുചെയ്തു.


ആറരക്കിലോ കഞ്ചാവുസൂക്ഷിച്ചതിന് യുവാവിനെ മലപ്പുറം എക്സൈസ് എൻഫോാഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റുചെയ്തു. ഓടിരക്ഷപ്പെട്ട രണ്ടാം പ്രതിയുടെ പേരിലും കേസെടുത്തു.
കുന്നുംപുറം അത്തോളി വീട്ടിൽ സലീം(45) ആണ് പിടിയിലായത്. കൂനോൾമാട് തള്ളശ്ശേരിയിലെ അബ്ദുറഹിമാനു വേണ്ടി അന്വേഷണം ഊർജ്ജിതമാക്കി. കുന്നുംപുറത്തെ ഒരു കെട്ടിടത്തിന് പിന്നിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.
എക്സൈസ് ഇന്റലിജൻസ് വിഭാഗവും, ഉത്തരമേഖലാ സ്ക്വാഡും പരിശോധനയിൽ പങ്കെടുത്തു. എക്സൈസ് ഇൻസ്പെക്ടർമാരായ ഒ.മുഹമ്മദ് അബ്ദുൽ സലീം, ടി. ഷിജുമോൻ, മുഹമ്മദ് ഷഫീഖ്, പ്രിവന്റീവ് ഓഫീസർമാരായ വി. മുരളി, എൻ. അബ്ദുൽ വഹാബ്, സിവിൽ എക്സൈസ് ഓഫീസർമാരായ സഫീറലി. അരുൺ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.