പരപ്പനങ്ങാടിയിൽ കേരള ലോയേഴ്സ് ഫോറം പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
1 min read
അഭിഭാഷകരോടുള്ള കേന്ദ്ര-കേരള സർക്കാരിന്റെ അനീതിക്കെതിരേ കേരള ലോയേഴ്സ് ഫോറം പരപ്പനങ്ങാടി യൂനിറ്റ് സംഘടിപ്പിച്ച പ്രതിഷേധ ജ്വാല

പരപ്പനങ്ങാടി: അഭിഭാഷക ക്ഷേമനിധി 30 ലക്ഷം രൂപയായി ഉയർത്തുക എന്ന ആവശ്യമുന്നയിച്ചും അഭിഭാഷകരോടുള്ള കേന്ദ്ര-കേരള സർക്കാരിന്റെ അനീതിക്കെതിരെയും കേരള ലോയേഴ്സ് ഫോറം പരപ്പനങ്ങാടി യൂണിറ്റ് പ്രതിഷേധ ജ്വാല നടത്തി.
ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അഡ്വ.പി.പി ആരിഫ് ഉദ്ഘാടനം ചെയ്തു.
അഡ്വ.കെ.പി സൈതലവി അധ്യക്ഷനായി. അഡ്വ.റഷീദ്, അഡ്വ.പി.വി. റാഷിദ്, അഡ്വ. റഈസ് സൈതലവി, അഡ്വ.സിന്ദു, അഡ്വ.സാദിഖ്, അഡ്വ.എം.സി അനീഷ, അഡ്വ.ജുറൈജ് പ്രസംഗിച്ചു.