പോക്സോ കേസെടുത്ത സി.പി.എം. ജില്ലാ കമ്മിറ്റിയംഗം വേലായുധൻ വള്ളിക്കുന്നിനെ പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു.


മലപ്പുറം : ലൈംഗിക പീഡനപരാതിയിൽ പോലീസ് പോക്സോ കേസെടുത്ത ജില്ലാ കമ്മിറ്റിയംഗം വേലായുധൻ വള്ളിക്കുന്നിനെ പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സി.പി.എം. ജി ല്ലാകമ്മിറ്റി അറിയിച്ചു.
പാർട്ടിയുടെ സൽപ്പേരിനു കളങ്കമുണ്ടാക്കും വിധം പ്രവർത്തിച്ചതായി ആക്ഷേപം ഉയർന്നതിനാലാണ് നടപടിയെന്ന് ജില്ലാകമ്മിറ്റി വ്യക്തമാക്കി.
ബസ് യാത്രയ്ക്കിടെ വിദ്യാർഥിയെ
ലൈംഗികമായി ഉപ്ദ്രവിച്ചെന്ന പരാതിയിൽ വേലായുധനെതിരേ പോക്സോ നിയമപ്രകാരം കഴിഞ്ഞദിവസം പരപ്പനങ്ങാടി പോലീസ് കേസെടുത്തിരുന്നു. കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം ഉണ്ടായത്. കേസ് നല്ലളം പോലീസിന് കൈമാറിയിട്ടുണ്ട്.