ഊരകം മലയിൽ നിയന്ത്രണം വിട്ട ടോറസ് ലോറി മറ്റൊരു ലോറിയിലിടിച്ച് ഡ്രൈവർ മരിച്ചു.


വേങ്ങരയിൽ നിന്ന് മിനി ഊട്ടി ഭാഗത്തേക്ക് പോകുന്ന റോഡിൽ വാഹനാപകടം. അപകടത്തിൽ ഒരാൾ മരിച്ചു. റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന ടോറസ് ലോറിയിൽ മറ്റൊരു ടോറസ് ലോറി ഇടിച്ചാണ് അപകടം. ലോറിയിലെ ഡ്രൈവർ പട്ടാമ്പി വള്ളൂർ ഉരുളാം കുന്നത്ത് മുഹമ്മദ് സൽമാനുൽ ഫാരിസ് (24) ആണ് മരിച്ചത്.
ഊരകം മലയിൽ നിയന്ത്രണം വിട്ട് ടോറസ് യന്ത്രതകരാറിനെ തുടർന്ന് നിർത്തിയിട്ട മറ്റൊരു ടോറസിലിടിക്കുകയായിരുന്നു.
അപകടത്തിൽപെട്ട ലോറിയിലെ ഡ്രൈവറെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഏറെ നേരം പ്രയത്നിച്ചാണ് പുറത്തെത്തിച്ചത്. അപകടത്തിൽ രണ്ട് ലോറികളും തകർന്നു. റോഡരികിൽ നിർത്തിയിട്ട ലോറിയിലും അപകട സമയത്ത് ഡ്രൈവർ ഉണ്ടായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഒരു ലോറി റോഡരികിലായി മറിയുകയും ചെയ്തു. അപകടത്തിൽ മരിച്ച ഡ്രൈവറുടെ മൃതദേഹം പോലീസ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.