അസമയത്ത് ക്ഷേത്രത്തില്‍ നിന്നും മണിയടി ; നോക്കിയപ്പോള്‍ കണ്ടത് സ്വര്‍ണനാഗം, കൊടക്കാട് നടന്നത് അത്യപൂർവ സംഭവം


വള്ളിക്കുന്ന് : അസമയത്ത് ക്ഷേത്രത്തില്‍ നിന്നും മണിയടിക്കുന്നത് ശബ്ദം കേട്ട് ചെന്ന് നോക്കിയപ്പോൾ കണ്ടത് സ്വർണ്ണനാഗം. കൊടക്കാട് മണ്ണട്ടാംപാറ അണക്കെട്ടിന് സമീപം കോട്ടയിൽ ശ്രീ ഗുരുമുത്തപ്പൻ ഭഗവതി ക്ഷേത്രത്തിലാണ് അത്യപൂർവമായ സംഭവം നടന്നത്.
വെള്ളിയാഴ്ച രാത്രി 8.45 ഓടെയാണ് സംഭവം.
ക്ഷേത്രം കാരണവർ അച്യുതൻറെ സഹോദര പുത്രനാണ് മണിയടിക്കുന്നതായി ശ്രദ്ധയിൽപെടുത്തിയത്. പോയി നോക്കിയപ്പോഴാണ് മണിതൂക്കിയ കയറിലൂടെ പാമ്പ് ഇറങ്ങി വരുന്നത് കണ്ടു. കുറച്ചുനേരത്തെ മണിയടിക്ക് ശേഷം പിന്നെ പാമ്പ് എങ്ങോട്ട് പോയെന്ന് കണ്ടിട്ടില്ലെന്നും ശക്തമായ മഴയും കാറ്റും ഇടിമിന്നലുമൊക്കെയുണ്ടായിട്ടും ക്ഷേത്രത്തിലെ ദീപം അണഞ്ഞില്ലെന്നും അച്യുതൻ പറയുന്നു.
സ്വർണ്ണനാഗം വരുന്നിടത്ത് ഐശ്വര്യം വരുമെന്നാണ് വിശ്വാസം. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രമാണിത്. വർഷത്തിൽ നാഗപ്പാട്ടും ഉത്സവവും എല്ലാം ക്ഷേത്രത്തിൽ നടത്തിവരാറുണ്ട്. ഇതുവരെ ഇത്തരത്തിലുള്ള ഒരുസംഭവം കണ്ടിട്ടില്ലെന്നാണ് ക്ഷേത്രം കാരണവർ അച്യുതൻ പറയുന്നത്.