മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി; പൊലീസ് ആസ്ഥാനത്ത് എത്തിയ സന്ദേശത്തിന് പിന്നിൽ ഏഴാം ക്ലാസുകാരന്‍


മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണിയുമായി ഏഴാം ക്ലാസുകാരന്‍. കഴിഞ്ഞ ദിവസം വൈകുന്നേരം തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തേയ്ക്ക് ആണ് മുഖ്യമന്ത്രിയ്ക്ക് വധഭീഷണി ഉയര്‍ത്തിയ ഫോണ്‍ കോള്‍ എത്തിയത്. ഇതേ തുടര്‍ന്ന് മ്യൂസിയം പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഭീഷണിയ്ക്ക് പിന്നില്‍ എറണാകുളം സ്വദേശിയായ 12കാരനെന്ന് കണ്ടെത്തുകയായിരുന്നു.
വഴുതക്കാട് പ്രവര്‍ത്തിക്കുന്ന പൊലീസ് ആസ്ഥാനത്തേക്കാണ് ബുധനാഴ്ച വൈകുന്നേരം 5ന് ഫോണ്‍ കോള്‍ എത്തിയത്. എമര്‍ജന്‍സി നമ്പറിലേക്കാണ് കോള്‍ എത്തിയത്. ഫോണ്‍ എടുത്തതോടെ മുഖ്യമന്ത്രിയ്ക്ക് നേരെ അസഭ്യ വര്‍ഷവും പിന്നാലെ വധഭീഷണിയുമായിരുന്നു. ഇതേ തുടര്‍ന്ന് പരാതി പൊലീസ് ആസ്ഥാനത്ത് നിന്ന് മ്യൂസിയം പൊലീസിന് കൈമാറി.
മ്യൂസിയം പൊലീസ് നടത്തിയ അന്വേഷണത്തില്‍ എറണാകുളം പോങ്ങാട് സ്വദേശിയുടെ ഫോണില്‍ നിന്ന് ആയിരുന്നു ഭീഷണി സന്ദേശം എത്തിയത്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഫോണ്‍ ഉപയോഗിച്ചതെന്ന് രക്ഷിതാക്കള്‍ പൊലീസിനെ അറിയിച്ചു. പൊലീസ് കുട്ടിയുടെ വീട്ടിലെത്തി സന്ദേശത്തിന് പിന്നില്‍ ഏഴാം ക്ലാസുകാരന്‍ തന്നെയെന്ന് ഉറപ്പിച്ചു. കുട്ടിയുടെ പ്രായം കണക്കിലെടുത്ത് പൊലീസ് മറ്റ് നിയമ നടപടികളെടുത്തിട്ടില്ല. വിദ്യാര്‍ത്ഥിയ്ക്ക് കൗണ്‍സിലിംഗ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.