ബാലാവകാശ വാരാഘോഷം: വിദ്യാർഥികൾക്ക് റീൽസ് നിർമാണ മത്സരം


വനിതാ ശിശു വികസന വകുപ്പിന് കീഴിൽ ബാലാവകാശ സംരക്ഷണത്തെക്കുറിച്ച് റീൽസ് നിർമാണ മത്സരം സംഘടിപ്പിക്കുന്നു.
നവംബർ 14 മുതൽ 20 വരെ സംഘടിപ്പിക്കുന്ന ബാലാവകാശ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ കോളേജ് വിദ്യാർഥികൾക്കായാണ് മത്സരം.
സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് കോളേജുകളിലെ വിദ്യാർഥികൾക്ക് ഒറ്റക്കോ കൂട്ടായോ മത്സരത്തിൽ പങ്കെടുക്കാം.
രണ്ടു മിനുട്ടിൽ കൂടാത്ത വീഡിയോ ആണ് തയ്യാറാക്കി നൽകേണ്ടത്. തയ്യാറാക്കിയ വീഡിയോ നവംബർ 13ന് വൈകീട്ട് അഞ്ചിനകം 9895701222 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് മുഖേനെ അയച്ചു നൽകണം.
മത്സര വിജയികൾക്ക് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റ് സമ്മാനം നൽകും. ഫോൺ: 9895701222.