തിരൂരങ്ങാടി നഗരസഭാ കൗണ്‍സിലര്‍മാര്‍ അഭിനയിച്ച ‘ചവറ്’ ടീസര്‍ റിലീസ് ചെയ്തു.


മാനില്യ സംസ്‌കരണത്തെ കുറിച്ച് തിരൂരങ്ങാടി നഗരസഭയിലെ 19 കൗണ്‍സിലര്‍മാര്‍ അഭിനയിച്ച ചവറ് ഷോട്ട് ഫിലിമിന്റെ ടീസര്‍ പുറത്തിറങ്ങി.
കെ.പി.എ മജീദ് എം.എല്‍എയാണ് ടീസര്‍ പുറത്തിറക്കിയത്. മികച്ച മാതൃകയാണ് നഗരസഭാ കൗണ്‍സിലര്‍മാര്‍ ഒരുക്കിയിരിക്കുന്നതെന്ന് എം.എല്‍.എ പറഞ്ഞു.
കൗണ്‍സിലര്‍ അലി മോന്‍ തടത്തിലിന്റെ കഥയില്‍ കെ.ടി. കബീര്‍ സംവിധാനവും ഷഹനാസ് തടത്തില്‍ നിര്‍മ്മാണവും ജലീല്‍ തിരൂരങ്ങാടി കാമറയും നിര്‍വ്വഹിച്ച ചവറിന്റെ ചിത്രീകരണം തിരൂരങ്ങാടി നഗരസഭ പരിതിയില്‍ തന്നെയായിരുന്നു.
താലൂക്ക് ആശുപത്രിയും മിനി സിവില്‍സ്റ്റേഷനും ചെമ്മാട് ടൗണിലുമെല്ലാമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മാലിന്യ സംസ്‌കരണത്തെ കുറിച്ച് ജനങ്ങള്‍ക്ക് നല്‍കാവുന്ന ഏറ്റവും മികച്ച അവബോധമാകും ഈ ചിത്രമെന്ന് അലിമോന്‍ പറഞ്ഞു.
ടീസര്‍ റിലീസ് ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കാലൊടി സുലൈഖ, സ്ഥിരംസമിതി അധ്യക്ഷരായ സി.പി ഇസ്മായീല്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍, സോനാ രതീഷ്, മറ്റു കൗണ്‍സിലര്മാരും പങ്കെടുത്തു.