പരപ്പനങ്ങാടി റെയിൽവെ പേ പാർക്കിങ്ങിൽ നിന്ന് ബൈക്ക് മോഷ്ടിച്ചയാൾ പിടിയിൽ


പരപ്പനങ്ങാടി: പരപ്പനങ്ങാടി റെയിൽവെ പേ പാർക്കിങ്ങിൽ നിന്ന് ബൈക്ക് മോഷ്ടിച്ചയാൾ പോലീസ് പിടിയിൽ.
കല്ലായി സ്വദേശി മുഹമ്മദ് ഷബീർ (38) നെ കോഴിക്കോട് കസബ പോലീസ് പിടികൂടിയത്.. പ്രതിയെ പരപ്പനങ്ങാടിയിൽ തെളിവെടുപ്പിനെത്തിച്ചു.
കഴിഞ്ഞ ആഗസ്ത് മാസമാണ് ചെട്ടിപ്പടിയിലെ എ.അഖിലിൻ്റെ ബൈക്ക് രണ്ടാം റെയിൽവെ പേ പാർക്കിങ് ഏരിയയിൽ നിന്നും മോഷ്ടിച്ചത്.
മറ്റൊരു കേസിൽ പിടിയിലായ ഇയാളെ ചോദ്യം ചെയ്തതിലാണ് പരപ്പനങ്ങാടിയിലെ മോഷണം സമ്മതിച്ചതെന്ന് എഫ്.ഐ. രാമദാസ് പറഞ്ഞു.