പരപ്പനങ്ങാടി ഉപജില്ലാ ശാസ്ത്രമേള ; അരിയല്ലൂർ എം.വി.എച്ച്.എസ്.എസ് ചാമ്പ്യന്മാർ


വള്ളിക്കുന്ന് : പരപ്പനങ്ങാടി ഉപജില്ലാ ശാസ്ത്രമേളയിൽ 566 പോയിന്റ് നേടി അരിയല്ലൂർ എം.വി.എച്ച്.എസ്.എസ് ചാമ്പ്യന്മാരായി.
412 പോയിന്റ് നേടി പരപ്പനങ്ങാടി എസ്.എൻ.എം.എച്ച്.എസ് രണ്ടാം സ്ഥാനവും, 366 പോയിന്റുകളോടെ എം.എച്ച്.എസ്.എസ് മൂന്നിയൂർ മൂന്നാം സ്ഥാനവും നേടി.
സമാപന സമ്മേളനം വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ. ശൈലജ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പി.എം. ശശികുമാർ അധ്യക്ഷത വഹിച്ചു.
ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം.കെ.സക്കീന. പ്രിൻസിപ്പാൾ വി. ശ്രീജയ, പ്രഥമാധ്യാപകൻ എം.വിനു, പി.ടി.എ പ്രസിഡന്റ് വിജയകൃഷ്ണൻ, വാർഡ് അംഗം സുനിലത്ത് ആബിദ് എന്നിവർ പങ്കെടുത്തു.
വിവിധ ക്ലബ്ബ് കൺവീനർമാരായ സി.കെ. ചന്ദ്രൻ (സയൻസ്), അഖിൽനാഥ് (പ്രവർത്തി പരിചയo) ,ഹുസൈൻ (സോഷ്യൽ സയൻസ്), എ.കെ. ഷിജിത്ത് (ഗണിതശാസ്ത്രം), പി.കെ. ജൈനേഷ് (ഐ.ടി) എന്നിവർ ഫലപ്രഖ്യാപനം നടത്തി.