എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് നാലു മുതല്‍ 25 വരെ : വിജ്ഞാപനം ഇറങ്ങി

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: 2023 -24 അധ്യയന വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷ 2024 മാര്‍ച്ച് നാലിന് ആരംഭിച്ച് 25 ന് അവസാനിക്കും.
എസ്‌എസ്‌എല്‍സി പരീക്ഷയോടൊപ്പം, ടിഎച്ച്‌എസ്‌എല്‍സി, എഎച്ച്‌എസ്‌എല്‍സി, എസ്‌എസ്‌എല്‍സി (ഹിയറിംഗ് ഇംപയേര്‍ഡ്), ടിഎച്ച്‌എസ്‌എല്‍സി (ഹിയറിംഗ് ഇംപയേര്‍ഡ്) പരീക്ഷകളുടെ വിജ്ഞാപനവും പ്രസിദ്ധീകരിച്ചു. ഈ പരീക്ഷകള്‍ മാര്‍ച്ച് നാലിന് ആരംഭിച്ച 26ന് അവസാനിക്കും.
പരീക്ഷകള്‍ രാവിലെയാണു നടത്തുക. പരീക്ഷാഫീസ് പിഴ കൂടാതെ 2023 ഡിസംബര്‍ നാലു മുതല്‍ എട്ടു വരെയും പിഴയോടുകൂടി ഡിസംബര്‍ 11 മുതല്‍ 14 വരെയും പരീക്ഷാ കേന്ദ്രങ്ങളില്‍ സ്വീകരിക്കും.പരീക്ഷകള്‍ സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ വിജ്ഞാപനങ്ങളില്‍ ലഭ്യമാണ്. പരീക്ഷാ വിജ്ഞാപനങ്ങള്‍ https://thslcexam. kerala. gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
എസ്എസ്‌എല്‍സി പരീക്ഷാ ടൈംടേബിള്‍:
2024 മാര്‍ച്ച് നാല് രാവിലെ 9.30 മുതല്‍ 11.15 വരെ ഒന്നാം ഭാഷ -പാര്‍ട്ട് ഒന്ന്
മാര്‍ച്ച് ആറ് രാവിലെ 9.30 മുതല്‍12.15 വരെ രണ്ടാം ഭാഷ ഇംഗ്ലീഷ്
മാര്‍ച്ച് 11 രാവിലെ 9.30 മുതല്‍12.15 വരെ ഗണിത ശാസ്ത്രം
മാര്‍ച്ച് 13 രാവിലെ 9.30 മുതല്‍ 11.15 വരെ ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്
മാര്‍ച്ച 15 രാവിലെ 9.30 മുതല്‍ 11.15 വരെ ഊര്‍ജതന്ത്രം
മാര്‍ച്ച് 18 രാവിലെ 9.30 മുതല്‍ 11.15 വരെ മൂന്നാം ഭാഷ
മാര്‍ച്ച് 20 രാവിലെ 9.30 മുതല്‍ 11.15 രസതന്ത്രം
മാര്‍ച്ച് 22 രാവിലെ 9.30 മുതല്‍ 11.15 ജീവശാസ്ത്രം
മാര്‍ച്ച് 25 രാവിലെ 9.30 മുതല്‍12.15 വരെ സോഷ്യല്‍ സയൻസ്
ഐടി പ്രാക‌്ടിക്കല്‍ പരീക്ഷ ഫെബ്രുവരി ഒന്നു മുതല്‍ 14 വരെ.