പരപ്പനങ്ങാടി ഉപജില്ല ശാസ്ത്രോൽസവത്തിന് അരിയല്ലൂർ എം.വി. ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമായി.


വള്ളിക്കുന്ന് : പരപ്പനങ്ങാടി ഉപജില്ല ശാസ്ത്രോൽസവത്തിന് അരിയല്ലൂർ എം.വി. ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമായി. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ശൈലജ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എ.പി സിന്ധു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പരപ്പനങ്ങാടി എ.ഇ.ഒ. എം.കെ. സെക്കീന, പഞ്ചായത്ത് അംഗങ്ങളായ പി.എം.ശശികുമാർ, സതി തോട്ടുങ്ങൽ, സുനിലത്ത് ആബിദ്, എ.കെ.രാധ, കെ. ഉഷ, എ.കെ. പ്രഷിത, എം.കെ.കബീർ സച്ചിദാനന്ദൻ, എച്ച്.എം. ഫോറം കൺവീനർ കദിയുമ്മ, കാരിക്കുട്ടി, കോശി പി തോമസ്, പി.ടി.എ. പ്രസി. വിജയകൃഷ്ണൻ, പ്രിൻസിപ്പാൾ വി. ശ്രീജയ, എച്ച്.എം. എം. വിനു എന്നിവർ പ്രസംഗിച്ചു.
പ്രവർത്തിപരിചയമേള എം.വി.എച്ച്എസ്.എസിലും,, ഗണിതശാസ്ത്രമേള ജി.യു.പി.എസ്. അരിയല്ലുരിലും വെച്ച് നടക്കും.
ഉപജില്ലയിലെ എൽ.പി. സ്കൂൾ മുതൽ ഹയർസെക്കൻഡറി വരെയുള്ള 115 ഓളം വിദ്യാലയങ്ങളിൽ നിന്നായി 2500 ഓളം കുട്ടികൾ മത്സരത്തിൽ പങ്കെടുക്കും.
ഒക്ടോബർ 19, 20 തീയ്യതികളിൽ പൊതുജനങ്ങൾക്ക് ശാസ്ത്രമേള കാണാനുള്ളസൗകര്യമുണ്ട്.