പരപ്പനങ്ങാടിയിൽ 12 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ.


പരപ്പനങ്ങാടി : അനധികൃത വിൽപ്പനയ്ക്കായി കൊണ്ടുപോയിരുന്ന 12 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി യുവാവ് പിടിയിൽ.
താനൂർ പരിയാപുരം പൂരപ്പുഴ സനൂപ് (35) നെയാണ് പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. കെ.ജെ. ജിനേഷ്, സബ് ഇൻസ്പെക്ടർ ആർ.യു അരുൺ എന്നിവർ ചെട്ടിപ്പടി റെയിൽവേ ഗേറ്റിന് സമീപത്തുനിന്നും അറസ്റ്റ് ചെയ്തത്.
മദ്യം കടത്താൻ ഉപയോഗിച്ച മോട്ടോർ സൈക്കിളും പോലീസ് കസ്റ്റഡിയിലെടുത്തു. പരപ്പനങ്ങാടി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
സീനിയർ സി.പി.ഒ. പ്രീത, സി.പി.ഒ.മാരായ രഞ്ജിത്ത്, രാഹുൽ, സുഭാഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.