ചിറയില്‍ കുളിക്കാനിറങ്ങിയ 4 കോളജ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

പ്രതീകാത്മക ചിത്രം

തൃശ്ശൂർ പുത്തൂരിനടുത്ത് ചിറയില്‍ കുളിക്കാനിറങ്ങിയ കോളജ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. പുത്തൂര്‍ കൈനൂർ ചിറയിൽ ഉച്ച കഴിഞ്ഞ് 2.30 ഓടെയായിരുന്നു അപകടം.
അബി ജോൺ, നിവേദ് കൃഷ്ണ, സിയാദ് ഹുസൈൻ, അർജുൻ അലോഷ്യസ് എന്നിവരാണ് മരിച്ചത്. അബി ജോൺ എൽത്തുരുത്ത് സെൻ്റ് അലോഷ്യസ് കോളജ് വിദ്യാർത്ഥിയാണ്. മരിച്ച മറ്റ് മൂന്ന് പേർ തൃശ്ശൂർ സെൻ്റ് തോമസ് കോളജിലെ വിദ്യാർത്ഥികളാണ്.
നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. രണ്ട് പേരുടെ മൃതദേഹങ്ങൾ കരയിൽ എത്തിച്ചിട്ടുണ്ട്. സ്കൂബ ടീമും സ്ഥലത്ത് എത്തിയിട്ടുണ്ട്.