ഏഷ്യൻ ഗെയിംസ് വോളിബോൾ ; ഇന്ത്യക്ക് വേണ്ടി കളിച്ച ഷമീമുദ്ദീനെ പരപ്പനങ്ങാടി റിക്രിയേഷൻ ക്ലബ്ബ് ആദരിച്ചു.
1 min read
പരപ്പനങ്ങാടി റിക്രിയേഷൻ ക്ലബ്ബ് പ്രസിഡണ്ട് പി.കെ.അബ്ദുൾ ഹമീദ് നഹ ഉപഹാരം നൽകുന്നു .

പരപ്പനങ്ങാടി : ചൈനയിൽ നടന്ന ഏഷ്യൻ ഗെയിംസ് വോളിബോളിൽ ഇന്ത്യക്ക് വേണ്ടി കളിച്ച ഷമീമുദ്ദീനെ (ഷമീം പരപ്പനങ്ങാടി) പരപ്പനങ്ങാടി റിക്രിയേഷൻ ക്ലബ്ബ് ആദരിച്ചു. ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട് പി.കെ.അബ്ദുൾ ഹമീദ് നഹ ഉപഹാരം നൽകി. ഡോ.കെ.അബ്ദുൾ മുനീർ പൊന്നാട അണിയിച്ചു.
മലബാർ ബാവ, യു.വി.രാജഗോപാലൻ, നഹീംകോണിയത്ത്, ടി.പി. കുഞ്ഞിക്കോയ, വി.ജമാൽ അബ്ദുൾ നാസർ, കെ.അബ്ദുൾ റഷീദ്, എ.കുട്ടിക്കമ്മു എന്നിവർ സംസാരിച്ചു.
നിലവിൽ ഇന്ത്യൻ എയർഫോഴ്സ് ടീം അംഗമായ ഷമീം സർവ്വീസസ് ടീം, ഇന്ത്യൻ യൂനിവേഴ്സിറ്റി ടീം എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഏഷ്യൻ വോളി ചാമ്പ്യൻഷിപ്പ് (ഇറാൻ 2023), ഇന്ത്യൻ പ്രൈം വോളി ലീഗ് (2022-23) എന്നിവയിൽ ജേഴ്സി അണിഞ്ഞ വോളിബോൾ താരവുമാണ്.