NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തുലാവര്‍ഷമെത്തുന്നു; അടുത്ത അഞ്ച് ദിവസത്തേക്ക് മഴ കനക്കും; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ മഴ വീണ്ടും കനക്കും. തുലാവര്‍ഷം സജീവമാകുന്നതോടെ വരും ദിവസങ്ങളില്‍ ശക്തമായ മഴക്കാണ് സാധ്യത. വടക്കന്‍ ജില്ലകളിലാണ് തുലാവര്‍ഷം ആദ്യമെത്തുക.

 

ഇതുപ്രകാരം ഇന്ന് മൂന്നിടത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകള്‍ക്കാണ് യെല്ലോ അലര്‍ട്ട്. ശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. വ്യാഴാഴ്ച്ച വരെ ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം.

 

അതേസമയം ഇന്ന് കേരള തീരത്ത് ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും 09102023 രാത്രി 11.30 വരെ 0.6 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു.

 

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കണമെന്നും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്.

09-10-2023- തിങ്കള്‍ : മലപ്പുറം, കോഴിക്കോട്, വയനാട്

10-10-2023- ചൊവ്വ : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍

11-10-2023- ബുധന്‍ : എറണാകുളം, ഇടുക്കി

12-10-2023- വ്യാഴം : എറണാകുളം, പാലക്കാട്, മലപ്പുറം…

Leave a Reply

Your email address will not be published.