ദേശീയപാത കൂരിയാട് പാലത്തില്‍ വാഹനാപകടം ; മണിക്കൂറുകളോളം ഹൈവേയിൽ ഗതാഗതക്കുരുക്ക്


തിരൂരങ്ങാടി : ദേശീയപാത 66 കൂരിയാട് പാലത്തില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ഒരാള്‍ക്ക് പരിക്കേറ്റു. വേങ്ങര ഭാഗത്തുനിന്നും വരികയായിരുന്നു ഡ്രൈവിംഗ് സ്‌കൂളിന്റെ കാര്‍ ഓട്ടോയില്‍ ഇടിച്ചാണ് അപകടം.
തുടർന്ന് ഓട്ടോ നിയന്ത്രണംവിട്ടു കക്കാട് ഭാഗത്ത് നിന്നും വരികയായിരുന്ന മറ്റൊരു കാറിലും ഇടിച്ചു. ഇതോടെ പാലത്തിലുണ്ടായ ഗതാഗതക്കുരുക്കിനിടെ കൂരിയാട് ഭാഗത്ത് നിന്നും വന്ന കെഎസ്ആര്‍ടിസി ബസ് എതിര്‍ദിശയില്‍ നിന്നും എത്തിയ കാറില്‍ ഇടിച്ചും അപകടമുണ്ടായി. പാലത്തിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
കാര്‍ ഡ്രൈവര്‍ കാറിന്റെ താക്കോല്‍ എടുക്കാതെ പുറത്തിറങ്ങി ഡോര്‍ അടച്ചതോടെ കാര്‍ ലോക്ക് ആയി. ഇതോടെയാണ് സ്ഥലത്ത് വാഹന ഗതാഗതം സ്തംഭിച്ചത്.
തുടര്‍ന്ന് വാഹനങ്ങള്‍ ഓരോന്നായി മാറ്റിയെങ്കിലും ലോക്കായി പോയ കാറും ആദ്യം ഇടിച്ച് ടയര്‍ കേടുവന്ന മറ്റൊരു കാറും പാലത്തില്‍ കുടുങ്ങിയതോടെ ഗതാഗത തടസ്സം വീണ്ടും തുടര്‍ന്നു. തുടര്‍ന്ന് ക്രെയിന്‍ എത്തി വാഹനം മാറ്റിയ ശേഷമാണ് ഒരുമണിക്കൂർ നീണ്ട ഗതാഗതം പുനഃസ്ഥാപിച്ചത് .