തിരൂരങ്ങാടി യു.ഡി.എഫ് കണ്‍വെന്‍ഷന്‍: കേരളത്തില്‍ ഏകാധിപതി ഭരണം അവസാനിപ്പി ക്കണം: സാദിഖലി ശിഹാബ് തങ്ങള്‍


തിരൂരങ്ങാടി: കേരളത്തില്‍ ഏകാധിപതിയുടെ ഭരണം അവസാനിപ്പിക്കണമെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തിരൂരങ്ങാടി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.പി.എ മജീദിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ചെമ്മാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.

കേരളത്തില്‍ കഴിഞ്ഞ കുറച്ചു കലങ്ങളായി നടന്നത് പരസ്യ കോലാഹളങ്ങളാണ്. കടംമെടുത്തും പരസ്യം നല്‍കിയ സര്‍ക്കാര്‍ കേരളത്തിന് സമ്മാനിച്ചത് വലിയ കട ബാധ്യതയാണ്. എല്ലാ നിലക്കും ഏകാധിപത്യ ഭരണമാണ് കേരളത്തില്‍ നടന്നത്. മലപ്പുറത്തെ 16 സീറ്റിലും യു.ഡി.എഫ് മികച്ച വിജയം നേടുമെന്നും തങ്ങള്‍ പറഞ്ഞു. യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ കെ.പി.കെ തങ്ങള്‍ അധ്യക്ഷത വഹിച്ചു.
501 അംഗ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് കണ്‍വെന്‍ഷന്‍ രൂപം നല്‍കി. ചടങ്ങില്‍ മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.പി.എം.എ സലാം, പി.കെ. അബ്ദുറബ്ബ് എം.എല്‍.എ, കെ. കുട്ടി അഹമ്മദ് കുട്ടി, ഇ. മുഹമ്മദ് കുഞ്ഞി, പി.ടി. അജയ് മോഹന്‍, പി.കെ. ഫിറോസ്, അബ്ദുറഹ്മാന്‍ കല്ലായി, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, എം.കെ. ബാവ, എം.എ. ഖാദര്‍, ഹനീഫ മൂന്നിയൂര്‍, ടി.പി.എം ബഷീര്‍, പി.എസ്.എച്ച് തങ്ങള്‍, കെ കുഞ്ഞിമരക്കാര്‍, സി.എച്ച് മഹ്മദൂദ് ഹാജി, വാസു കാരയില്‍, സി അബൂബക്കര്‍ ഹാജി, എ.ടി ഉണ്ണി, വിവി അബു, മോഹനന്‍ വെന്നിയൂര്‍, എന്‍.എം ഹുസൈന്‍, സി.കെ.എ റസാഖ്, എ.കെ മുസ്തഫ, എം. അബ്ദുറഹ്മാന്‍ കുട്ടി,
വി.ടി സുബൈര്‍ തങ്ങള്‍, അഷ്‌റഫ് തച്ചറപടിക്കല്‍, വെന്നിയൂര്‍ മുഹമ്മദ് കുട്ടി, പനക്കല്‍ സിദ്ധീഖ്, വി.എസ് ബാവ ഹാജി, വി.എം മജീദ്, അലി തെക്കേപ്പാട്ട്, വി.പി കോയ ഹാജി, സി ചെറിയാപ്പു ഹാജി, സി ജമീല അബൂബക്കര്‍, മാതോളി നഫീസു, എന്‍.കെ അഫ്‌സല്‍ റഹ്മാന്‍, ഷരീഫ് വടക്കയില്‍, പി അലി അക്ബര്‍, യു.എ റസാഖ്, ബഷീര്‍ പൂവഞ്ചേരി, ഉമ്മര്‍ ഓട്ടുമ്മല്‍, സി.പി ഇസ്മായീല്‍, യു.കെ മുസ്തഫ മാസ്റ്റര്‍, എം.പി കുഞ്ഞിമൊയ്തീന്‍, സി അബ്ദുറഹ്മാന്‍ കുട്ടി, സി.ടി നാസര്‍, ഫവാസ് പനയത്തില്‍, മന്‍സൂര്‍ ഉള്ളണം, അലി കല്ലത്താണി, ഫഹദ് പൂങ്ങാടന്‍ പ്രസംഗിച്ചു.