തെരഞ്ഞെടുപ്പ്: പോളിങ് ഡ്യൂട്ടിക്ക് സ്ഥാപന മേധാവികള്‍ ഉദ്യോഗസ്ഥ രുടെ വിവരങ്ങള്‍ നല്‍കണം
1 min read

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് നല്‍കാത്ത മുഴുവന്‍ സര്‍ക്കാര്‍, അര്‍ധ- സര്‍ക്കാര്‍, സ്‌കൂള്‍, പൊതുമേഖലാ സ്ഥാപന മേധാവികളും തങ്ങളുടെ ജീവനക്കാരുടെ വിവരങ്ങള്‍ കലക്ടറേറ്റിലെ ഇലക്ഷന്‍ വിഭാഗത്തില്‍ ഇന്ന് (മാര്‍ച്ച് 16) വൈകീട്ട് മൂന്നിനകം നേരിട്ടെത്തി ഇ-സെക്ഷനില്‍ നിന്നും ലഭിക്കുന്ന പ്രോഫോര്‍മയില്‍ വിവരങ്ങള്‍ പൂരിപ്പിച്ച് നല്‍കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു.
ലിസ്റ്റ് നല്‍കാത്ത മുഴുവന്‍ ഓഫീസ് മേധാവികള്‍ക്കുമെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു. അതത് ജില്ലാതല വകുപ്പ് മേധാവികള്‍ തങ്ങളുടെ അധീനതയിലുള്ള എല്ലാ ഓഫീസിലേയും ഇലക്ഷന്‍ ഡ്യൂട്ടി ഒഴിവാക്കാന്‍ അര്‍ഹതയുള്ള ഉദ്യോഗസ്ഥരുടെ ലിസ്റ്റ് റിമാര്‍ക്സും ശുപാര്‍ശയും സഹിതം 18 ന് വൈകീട്ട് മൂന്നിനകം കലക്ടറേറ്റിലെ ഇ സെക്ഷനില്‍ നേരിട്ടെത്തിക്കണം.