തിരൂരങ്ങാടയിൽ നിയാസ് പുളിക്കലകത്ത് ഇടതു സ്വതന്ത്രനായി മത്സരിക്കും.


പരപ്പനങ്ങാടി: തിരൂരങ്ങാടി നിയോജകമണ്ഡലത്തില്‍ നിയാസ് പുളിക്കലകത്ത് ഇടതു സ്വതന്ത്രനായി മത്സരിക്കും. നേരത്തെ പ്രഖ്യാപിച്ച അജിത് കൊളാടിയെ മാറ്റിയാണ് നിയാസിനെ സ്ഥാനാര്ത്ഥിയാക്കിയിരിക്കുന്
മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിനെ തിരൂരങ്ങാടിയിൽ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെയുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങളാണ് ഇടതുമുന്നണിയെ പുതിയ തീരുമാനത്തിലേക്ക് എത്തിച്ചത്. കെ.പി.എ മജീദിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ മണ്ഡലത്തില്‍ ശക്തമായി എതിര്‍പ്പ് ഉയര്‍ന്നിരുന്നു.
മുന്‍ എം.എല്‍.എ അഡ്വ. പി.എം.എ സലാമായിരിക്കും ഇവിടെ മത്സരിക്കുകയെന്നാണ് കരുതിയിരുന്നത്. ഇത് മാറിയതോടെ പ്രാദേശികമായി ശക്തമായ എതിര്‍പ്പാണ് മജീദിനെതിരെ ഉയര്‍ന്നത്. ഇതേ തുടര്‍ന്നുള്ള രാഷ്ട്രീയ സാഹചര്യം മുതലെടുക്കാമെന്ന കണക്കു കൂട്ടലിലാണ് നിയാസിനെ തന്നെ വീണ്ടും രംഗത്തിറിക്കിയിരിക്കുന്നത്.
2011 ല്‍ മുപ്പതിനായിരത്തിലധികം ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലത്തില്‍ കഴിഞ്ഞ തവണ മുന്‍ വിദ്യഭ്യാസമന്ത്രിയായിരുന്ന പി.കെ. അബ്ദുറബ്ബിനോട് ആറായിരിത്തില്‍ പരം വോട്ടിനാണ് നിയാസ് പരാജയപ്പെട്ടത്. കൊളാടിയെ മാറ്റി നിയാസിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ ഇടത് പ്രവർത്തകർ പരപ്പനങ്ങാടിയിൽ സ്ഥാനാർത്ഥിയെ ആനയിച്ച് പ്രകടനം നടത്തി.