പരപ്പനങ്ങാടി റെയിൽവേ സ്‌റ്റേഷൻ പരിസരം ശുചീകരിച്ച് വിദ്യാർത്ഥികൾ


പരപ്പനങ്ങാടി : ബി.ഇ.എം.ഹയർ സെക്കണ്ടറി സ്ക്കൂളിലെ എസ്.പി.സി. സീനിയർ കേഡറ്റ് വിദ്യാർത്ഥികൾ റെയിൽവേ സ്‌റ്റേഷൻ പരിസരം ശുചീകരിച്ചു. പ്രവർത്തനം വാർഡ് കൗൺസിലർ തുടിശ്ലേരി കാർത്തികേയൻ ഉദ്ഘാടനം ചെയ്തു.
സ്‌റ്റേഷൻ പരിസരത്ത് പൂന്തോട്ടം നിർമ്മിക്കാനും തീരുമാനിച്ചു. പി.ടി.എ പ്രസിഡന്റ് നൗഫൽ ഇല്ലിയൻ അധ്യഷത വഹിച്ചു.
ചീഫ് ഹെൽത്ത് ഇൻസ്പെക്ട്ർ വി.എൻ. പ്രമോദ് കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. എസ്.പി.സി കോഡിനേറ്റർ റയോൺ, എസ്.പി.സി പി.ടി.എ.പ്രസിഡന്റ് ഫർസുഹൈദർ, നൗഷാദ്, മനോജ്, സ്റ്റേഷൻ സൂപ്രണ്ട് സജി എന്നിവർ പങ്കെടുത്തു.