തിരൂരങ്ങാടിയില്‍ കെ.പി.എ മജീദിന്റെ സ്ഥാനാർത്ഥിത്വം; മാറ്റണമെന്ന് ആവശ്യവുമായി ലീഗ് പ്രവർത്തകർ പാണക്കാട്ട്; ഇല്ലെങ്കിൽ തോൽപ്പിക്കു മെന്നും പ്രവർത്തകർ.


തിരൂരങ്ങാടി: തിരൂരങ്ങാടി സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ മുസ്‍ലീം ലീഗിൽ അസംതൃപ്തി പുകയുന്നു. തിരൂരങ്ങാടിയിൽ നിന്ന് കെപിഎ മജീദിനെ മാറ്റണമെന്ന് ആവശ്യവുമായി ലീഗ് പ്രവർത്തകർ സാദിഖലി ശിഹബ് തങ്ങളുടെ വീട്ടിൽ എത്തി അതൃപ്തി അറിയിച്ചു.
വിജയസാധ്യത ഇല്ലാത്ത സ്ഥാനാർഥിയാണ് മജീദ് എന്നാണ് തിരൂരങ്ങാടിയിൽ നിന്ന് പാണകാടെത്തിയ പ്രവർത്തകർ പറയുന്നത്. മജീദിന്റെ സ്ഥാനാർത്ഥിത്വം മണ്ഡലത്തിലെ വിജയ സാധ്യതയെ ബാധിക്കും. കെ.പി.എ മജീദിനോട് തങ്ങൾക്ക് ഒരു വിരോധവും ഇല്ലെന്നും പ്രവർത്തകർ പറയുന്നു.. അഡ്വ. പി എം എ സലാമിനെ സ്ഥാനാർത്ഥിയാക്കണം എന്ന ആവശ്യമാണ് പ്രവർത്തകർ ഉന്നയിക്കുന്നത്.
ഇന്നലെ രാത്രി തിരൂരങ്ങാടിയില്‍ കെ.പി.എ മജീദ് പാർട്ടി ഓഫിസിൽ എത്തിയപ്പോൾ സ്വീകരിക്കാന്‍ പോലും പ്രവർത്തകരുണ്ടായിരുന്നില്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നു. തിരൂരങ്ങാടിയിൽ നാട്ടുകാരനായ അഡ്വ. പി എം എ സലാം സ്ഥാനാർത്ഥയായി വരുമെന്നാണ് പ്രഖ്യാപനത്തിന് അല്പം മുമ്പ് വരെ പല നേതാക്കളിൽ നിന്ന് അറിയാൻ കഴിഞ്ഞതെന്നും, ഒരു മണ്ഡലത്തിലും വേണ്ടാത്ത മജീദിനെ തിരൂരങ്ങാടിയില്‍ വേണ്ടെന്നാണ് പ്രവർത്തകർ പറയുന്നത്.
തിരൂരങ്ങാടിയില്‍ കെ.പി.എ മജീദിനെ മാറ്റാൻ നേതൃത്വം തയ്യാറായില്ലെങ്കിൽ മജീദിനെതീരെ പ്രവർത്തിച്ച് തോൽപ്പിക്കുമെന്നും പ്രവർത്തകർ നേതൃത്വത്തെ അറിയിച്ചു.