NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ആഘോഷപ്പൊലിമയിൽ ഇന്ന് നബിദിനം; പ്രവാചക പ്രകീർത്തന നിറവിൽ വിശ്വാസികൾ

നബികീർത്തനങ്ങളുടെ ആഘോഷപ്പൊലിമയിൽ ഇന്ന് നബിദിനം. പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ ജന്മം കൊണ്ട് അനുഗൃഹീതമായ സുദിനം. വിശ്വാസിക്ക് അളവറ്റ ആവേശവും സന്തോഷവും നൽകുന്ന പകലാണിത്. പ്രവാചക പ്രേമത്തിന്റെ ഇശലുകൾ നാടാകെ പരന്നൊഴുകുന്ന പുണ്യ ദിനം. തെരുവോരങ്ങളും പള്ളി- മദ്‌റസാ സ്ഥാപനങ്ങളും വീടുകളുമടക്കം അലങ്കാര തോരണങ്ങളാൽ നിറഞ്ഞു കഴിഞ്ഞു. ഭക്ഷണവും മധുര പാനീയങ്ങളും ഘോഷയാത്രകളും കൊണ്ട് വിശ്വാസികൾ ഈ ദിനത്തെ വരവേൽക്കും.

 

മുസ്‌ലിം സംഘടനകളുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. റബീഉൽ അവ്വൽ ഒന്ന് മുതൽ തന്നെ മിക്ക പള്ളികളിലും വിപുലമായ മൗലിദ് സദസ്സുകൾ സംഘടിപ്പിച്ചിട്ടുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *