ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു.


കോഴിക്കോട് അത്തോളിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. കൊടക്കല്ല് വടക്കെ ചങ്ങരോത്ത് ശോഭന(50)യെയാണ് ഭര്‍ത്താവ് കൃഷ്ണന്‍ കൊല ചെയ്തത്. വടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നു.
ബുധനാഴ്‌ച രാത്രിയിലാണ് കൊലപാതകം നടന്നത്. ഭര്‍ത്താവ് കൃഷ്ണനെ തറവാട്ടുവീട്ടില്‍ തൂങ്ങിയ മരിച്ച നിലയിലാണ് കണ്ടെത്തിയത്.ഉറങ്ങിക്കിടന്നശോഭനയെ തലയ്‌ക്കടിച്ചാണ് കൊലപ്പെടുത്തിയത്. വീട്ടിൽ നിന്നും ബഹളം കേട്ട് സമീപവാസികൾ എത്തിയപ്പോഴേക്കും കൃഷ്‌ണൻ രക്ഷപ്പെട്ടിരുന്നു. കിടപ്പുറിയിൽ മരിച്ച നിലയിലാണ് ശോഭനയെ കണ്ടെത്തിയത്. കൊലയ്‌ക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന മരത്തടി പോലീസ് വീട്ടിൽ നിന്നും കണ്ടെത്തി.
കൃഷ്ണനെ കാണാതായതോടെ അന്വേഷണം തുടരുന്നതിനിടെ ഇയാളെ തറവാട് വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടെത്തുകയായിരുന്നു. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് ശോഭനയ്‌ക്ക് നേരെ ആക്രമണം ഉണ്ടായത്. കുടുംബപ്രശ്‌നമാകാം കൊലയിലേക്ക് നയിച്ചതെന്ന് സമീപവാസികളും പോലീസും വ്യക്തമാക്കിയതായിതായാണ് റിപ്പോർട്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക്കും ഫിംഗര്‍ പ്രിന്റ് സംഘവും വീട്ടിൽ പരിശോധന നടത്തി.