നിപ കടുത്ത നിയന്ത്രണങ്ങള്‍ക്ക് ഇളവ്; 27 പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്


കോഴിക്കോട്: നിപ കടുത്ത നിയന്ത്രണങ്ങള്‍ക്ക് ഇളവ്. വടകര താലൂക്കിലെ ഒമ്പത് പഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളേയും കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി. ക്വാറന്റൈനില്‍ ഉള്ളവര്‍ അത് തുടരണം. അതേസമയം ജില്ലയില്‍ പൊതു നിയന്ത്രണങ്ങള്‍ തുടരും.
മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം. കോഴിക്കോട് കോര്‍പ്പറേഷനിലെയും ഫറോക്ക് മുനിസിപ്പാലിറ്റിയിലെയും കണ്ടയിന്‍മെന്റ് സോണുകളില്‍ 8 മണി വരെ കടകള്‍ തുറക്കാം. ഉച്ചക്ക് 2 മണി വരെ ബാങ്കുകളും പ്രവര്‍ത്തിക്കും.
ഇന്ന് ലഭിച്ച 27 പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്. നിലവില്‍ 981 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇന്ന് ഒരാളെ പുതുതായി സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെടുത്തിയത്. വ്യാഴാഴ്ച്ച 307 പേരെ ഡിസ്ചാര്‍ജ് ചെയ്തു.