NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കേരള ഭാഗ്യം അതിര്‍ത്തി കടന്ന് തമിഴ്‌നാട്ടിലേക്ക്; തിരുവോണം ബമ്പര്‍ 25 കോടി കോയമ്പത്തൂര്‍ സ്വദേശി നടരാജന്; സമ്മാനം വാളയാറില്‍ നിന്ന് വാങ്ങിയ പത്ത് ടിക്കറ്റുകളില്‍ ഒന്നിന്

കേരള ഭാഗ്യക്കുറി തിരുവോണം ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 25 കോടി രൂപ നേടിയത് കോയമ്പത്തൂര്‍ അന്നൂര്‍ സ്വദേശി നടരാജന്‍. ടിഇ-230662 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. വാളയാറിലെ ഏജന്‍സിയില്‍ നിന്ന് നടരാജന്‍ വാങ്ങിയ പത്ത് ടിക്കറ്റുകളില്‍ ഒന്നാണ് സമ്മാനാര്‍ഹമായത്. കോഴിക്കോട് പാളയത്തുള്ള ബാവ ഏജന്‍സി പാലക്കാട് വാളയാറില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഷീജ എസ് എന്ന ഏജന്റാണ് ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വിറ്റത്.

 

ടിഎച്ച് 305041, ടിഎല്‍ 894358, ടിസി 708749, ടിഎ 781521, ടിഡി 166207, ടിബി 398415, ടിബി 127095, ടിസി 320948, ടിബി 515087, ടിജെ 410906, ടിസി 946082, ടിഇ 421674, ടിസി 287627, ടിഇ 220042, ടിസി 151097, ടിജി 381795, ടിഎച്ച് 314711, ടിജി 496751, ടിബി 617215 എന്നീ ടിക്കറ്റുകള്‍ക്കാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്.

 

ഒന്നാം സമ്മാനം 15 കോടിയില്‍നിന്ന് 25 കോടിരൂപയായി ഉയര്‍ത്തിയ കഴിഞ്ഞ വര്‍ഷവും ഓണം ബംപര്‍ വില്‍പ്പനയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ആകെ 66,55,914 ടിക്കറ്റുകളാണ് അന്നു വിറ്റത്. അച്ചടിച്ചത് 67,50,000 ടിക്കറ്റുകള്‍. തൊട്ടു മുന്‍ വര്‍ഷത്തേക്കാള്‍ 12.5 ലക്ഷം ടിക്കറ്റുകള്‍ കഴിഞ്ഞ വര്‍ഷം വിറ്റുപോയി. 25 കോടി സമ്മാനത്തുകയില്‍ 10% ഏജന്റിന്റെ കമ്മിഷനായിപോകും. ശേഷിക്കുന്ന തുകയില്‍ 30% നികുതി കഴിച്ചുള്ള തുകയാണ് ജേതാവിനു ലഭിക്കുക.

ഇത്തവണ ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയാണ. രണ്ടും മൂന്നും സമ്മാനങ്ങള്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ ആകര്‍ഷകമാക്കി. രണ്ടാം സമ്മാനം 20 കോടി രൂപയാണ്. ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേര്‍ക്കാണ്. ആകെ സമ്മാനങ്ങള്‍ കഴിഞ്ഞവര്‍ഷം 3,97,911ആയിരുന്നത് ഇക്കുറി 5,34,670 ആയി വര്‍ധിപ്പിച്ചു. 12.55 കോടിരൂപയാണ് ഏജന്‍സി കമ്മിഷന്‍.

ഉച്ചകഴിഞ്ഞ് രണ്ടിന് ഗോര്‍ഖി ഭവനിലാണ് നറുക്കെടുപ്പിലാണ് സമ്മാനാര്‍ഹമായ നമ്പര്‍ തിരഞ്ഞെടുത്ത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 1,36,759 സമ്മാനങ്ങളാണ് ഇത്തവണയുള്ളത്. ഒന്നാം സമ്മാനം 25 കോടി. രണ്ടാം സമ്മാനം ഒരുകോടി രൂപവീതം 20 പേര്‍ക്ക്. മൂന്നാം സമ്മാനം 50 ലക്ഷംവീതം 20 നമ്പരുകള്‍ക്ക് നല്‍കും. നാലാം സമ്മാനം അഞ്ചുലക്ഷംവീതം 10 പേര്‍ക്കും, അഞ്ചാം സമ്മാനം രണ്ടുലക്ഷംവീതം 10 പേര്‍ക്കും നല്‍കും. 5000, 2000,1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *