NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വള്ളിക്കുന്നിൽ വാട്ടർ എ.ടി.എം. കൗണ്ടർ ഒരുങ്ങി : ഒരു രൂപയ്ക്ക് ഒരു ലിറ്റർ വെള്ളം

വള്ളിക്കുന്ന് : ഒരു രൂപക്ക് ഒരു ലിറ്റർ മിനറൽ വാട്ടർ ലഭിക്കുന്ന വാട്ടർ എ.ടി.എം വള്ളിക്കുന്നിൽ സജ്ജമായി. വഴിയാത്രക്കാർക്കും, വിദ്യാർത്ഥികൾക്കും അത്താണിക്കലിൽ വരുന്നവർക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാൻ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ആണ് പദ്ധതി തയ്യാറാക്കിയത്.

 

24മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിലാണ് വാട്ടർ എ.ടി.എം സ്ഥാപിച്ചത്. വൈദ്യുതി ലഭിച്ചാൽ ഉടൻ പ്രവർത്തനം ആരംഭിക്കും. അഞ്ച് ലക്ഷം രൂപ വകയിരുത്തി മെഷീൻ അത്താണിക്കലിലുള്ള ഗ്രാമപഞ്ചായത്തിന്റെ പൊതു കിണറിന് സമീപത്തായാണ് ഇത് സ്ഥാപിച്ചത്.

കിണറിലെ വെള്ളമാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. കെ.എസ്.ഐ.ഇ (കേരള സ്‌റ്റേറ്റ് ഇൻഡട്രിയർ എന്റർപ്രൈസസ് ലിമിറ്റഡ്) ന്റെ കീഴിൽ തൃശൂർ ആസ്ഥാനമായ വാട്ടർ വേൾഡ് എന്ന സ്വകാര്യ എജൻസിക്കാണ് കരാർ ചുമതല.

 

കിണറിൽ നിന്നുള്ള വെള്ളം ശുദ്ധീകരിച്ച് 500 ലിറ്റർ ടാങ്കിൽ സംഭരിച്ച് വാട്ടർ എ.ടി.എം വഴി നൽകും. വാട്ടർ എ.ടി.എമ്മിന് രണ്ട് ടാപ്പുകളുണ്ട്. ഒന്നിൽ ഒരു രൂപയിട്ടാൽ ഒരു ലിറ്റർ തണുത്തവെള്ളവും മറ്റൊന്നിൽ അഞ്ച് രൂപയിട്ടാൽ അഞ്ച് ലിറ്റർ സാധാരണ വെള്ളവും ലഭിക്കും. ശുദ്ധജലം ഉറപ്പുവരുത്താനും പ്ലാസ്റ്റിക്ക് ബോട്ടിലിന്റെ ഉപയോഗം കുറയ്ക്കാനും ഇതുവഴി കഴിയുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published.