മുൻ പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി. മിഥുന വണ്ടൂരിൽ ഇടത് സ്ഥാനാർത്ഥി


തേഞ്ഞിപ്പലം: സിപിഎംന്റെ നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുൻ പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി മിഥുനയും ഇടം പിടിച്ചു.
വണ്ടൂർ നിയമസഭ മണ്ഡലത്തിലേക്കാണ് മിഥുനയെ മത്സരത്തിന് നിയോഗിച്ചിരിക്കുന്നത്. നിലവിൽ കോൺഗ്രസിലെ എ പി അനില്‍ കുമാറാണ് വണ്ടൂരിലെ എം.എൽ.എ. 2015 ൽ നടന്ന തദ്ദേശ തെരഞ്ഞടുപ്പിൽ പള്ളിക്കൽ പഞ്ചായത്തിൽ മുസ്ലിംലീഗ് നോമിനിയായി ഒന്നാം വാർഡിൽ നിന്ന് വിജയിച്ചാണ് മിഥുന പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റായത്.
‘പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എസ്.സി സംവരണമായതിനാൽ പ്രസിഡന്റ് സ്ഥാനാർഥിയാക്കിയാണ് എസ്.സി വിഭാഗക്കാരിയായ മിഥുനയെ പഞ്ചായത്തിലെ ഒന്നാം വാർ ഡിൽ നിന്നും യു.ഡി എഫ് സ്ഥാനാർഥിയായി കോണി ചിഹ്നത്തിൽ മത്സരിപ്പിച്ചത്.
പിന്നീട് ലീഗുമായി പിണങ്ങി ഇടത് മുന്നണിയോട് സഹകരിച്ചു പ്രവർത്തിക്കുകയായിരുന്നു. പഞ്ചായത്തിൽ യു.ഡി.എഫ് ഭരണമുന്നണിയെ നോക്കുകുത്തിയാക്കി സി.പി.എമ്മിന്റെ താൽപര്യത്തിനനുസരിച്ചാണ് പ്രസിഡന്റ് ഭരണം നടത്തിയിരുന്നത്. മിഥുന ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റെന്നനിലയിൽ സംസ്ഥാനത്ത് ഏറെ ശ്രദ്ധനേടിയിരുന്നു.
2020 ൽ നടന്ന തദ്ദേശ തെരഞ്ഞടുപ്പിൽ ഇടത് മുന്നണിയിലേക്ക് കൂറുമാറിയ മിഥുനക്ക് സീറ്റ് നിഷേധിച്ചത് വാർത്തയായിരുന്നു