വളാഞ്ചേരിയിൽ ഇരുചക്ര വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞ് കോളജ് അധ്യാപകൻ മരിച്ചു.

വളാഞ്ചേരിയിൽ ഇരുചക്ര വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞ് കോളജ് അധ്യാപകൻ മരിച്ചു.
പുറമണ്ണൂർ മജ്ലിസ് കോളജ് അധ്യാപകൻ തിരുവേഗപ്പുറ ചെമ്പ്ര സ്വദേശി പ്രസാദ്(32) ആണ് മരിച്ചത്.
മൂച്ചിക്കൽ – കരിങ്കല്ലത്താണി ബൈപാസിനു സമീപം ഞായറാഴ്ച പുലർച്ചെ 3.30 ന് ആണ് അപകടം. ഉടൻ നടക്കാവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.